ഞാന്‍ ഇത്രയും വൈകിയെത്താന്‍ കാരണം ഷാരൂഖ് ഖാന്‍ ആണ്: പൃഥ്വിരാജ്

ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ 9 ഒരു ആഗോള ഇവന്റിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു.
ഞാന്‍ ഇത്രയും വൈകിയെത്താന്‍ കാരണം ഷാരൂഖ് ഖാന്‍ ആണ്: പൃഥ്വിരാജ്

'നയന്‍' എന്ന സിനിമയെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടിയായിരുന്നു പൃഥ്വിരാജ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. എന്നാല്‍ ആദ്യം തന്നെ ഷാരൂഖാ ഖാനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആരാധകര്‍ ഞെട്ടിക്കാണും. മറ്റൊന്നുമല്ല പൃഥ്വി പറഞ്ഞത്, താന്‍ ഇവിടെ താമസിച്ചെത്താന്‍ കാരണക്കാരന്‍ ഒരാളാണ്, അത് മറ്റാരുമല്ല മിസ്റ്റര്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു എന്നാണ് പൃഥ്വി ലൈവില്‍ ആദ്യം പറഞ്ഞത്.

ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുണ്ടായ തിരക്കു കാരണമാണ് ഫേസ്ബുക്ക് ലൈവിലെത്താന്‍ വൈകിയെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ പുതിയ സിനിമയായ 9നെ കുറിച്ച് സംസാരിക്കാന്‍ മുബൈയിലെ ഫേസ്ബുക്ക് ഓഫീസില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്. നേരത്തെ പറഞ്ഞ് വെച്ചതില്‍ നിന്നും ഇരുപതു മിനിറ്റ് വൈകിയാണ് പൃഥ്വിരാജ് ലൈവിനെത്തിയത്. അതിനൊരു കാരണവുമുണ്ട്.

'ഞാന്‍ താമസിച്ച ഹോട്ടലിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ വീട്. ഇന്ന് ഷാരൂഖ് ഖാന്റെ പിറന്നാളാണ്. എന്നും അതുവഴി പോകുമ്പോള്‍ തിരക്കുകാണാറുണ്ട്. എല്ലാസമയവും അവിടെ ആളുകളെ കാണാം. എന്നാല്‍ ഇന്ന് ഭയങ്കരജനക്കൂട്ടവും പൊലീസുമൊക്കെയായിരുന്നു. അതുകൊണ്ട് ഞാന്‍ ഹോട്ടലില്‍ നിന്നിറങ്ങി ആ സ്ഥലം കടന്നുകിട്ടാന്‍ ഒരുപാട് സമയമെടുത്തു. എന്തായാലും ഷാരൂഖ് ഖാന്‍ സാറിന് പിറന്നാള്‍ ആശംസകള്‍.'

'നയന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനാണ് ഞാന്‍ ഇവിടെ എത്തിയത്. ഞാന്‍ ആദ്യമായി സ്വതന്ത്രമായി നിര്‍മിക്കുന്ന സിനിമ കൂടിയാണ് 9. ചിത്രത്തിന്റെ ആദ്യ റിലീസ് തിയതി നവംബര്‍ 16 ആയിരുന്നു. ഇപ്പോള്‍ അത് മാറ്റിവയ്ക്കുകയാണ്. ആ ചിത്രം അതിന്റെ പൂര്‍ണതയിലെത്താന്‍ കുറച്ച് സമയം ആവശ്യമാകും എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് റിലീസ് നീട്ടാന്‍ തീരുമാനിച്ചത്.

ഒരച്ഛന്റെയും മകന്റെയും ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമായ 9 ഒരു ആഗോള ഇവന്റിന്റെ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് പൃഥ്വിരാജ് പറയുന്നു. കൂടാതെ ഒരു സയന്‍സ് ഹൊറര്‍ ചിത്രം കൂടിയായിരിക്കും ഇതെന്ന് പൃഥ്വി പറയുന്നു. ചില സാങ്കേതിക കാരണങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് 2019 ഫെബ്രുവരി എഴിലേക്ക് മാറ്റിയ വിവരവും പൃഥ്വി അറിയിച്ചു.

'പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭം. എന്തുകൊണ്ട് ഈ ചിത്രം തിര?ഞ്ഞെടുത്തുവെന്ന് ചോദിച്ചാല്‍ ഈ സിനിമയുടെ സ്വഭാവമായിരിക്കും എന്നെ ആകര്‍ഷിച്ചത്. ചിത്രം നിര്‍മിക്കാമെന്ന് ആദ്യം തീരുമാനിച്ചിരുന്നില്ല. പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിനെപറ്റിയും ആലോചിച്ചിരുന്നില്ല. പിന്നീട് സോണി പിക്‌ച്ചേര്‍സുമായി കൈകോര്‍ത്ത ശേഷമാണ് ചിത്രം നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്.'

ആടു ജീവിതം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നും ലൂസിഫറിനു ശേഷം ഷൂട്ടിങ് തുടങ്ങുമെന്നും പൃഥ്വി അറിയിച്ചു. 'ജനുവരിയില്‍ ആകും ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂള്‍ തുടങ്ങുക. അതിന് വേണ്ടി ഇനിയും തടി കൂട്ടണം. അതിന് ശേഷമാകും മെലിയുന്നത്. ഇതൊരു വലിയ ചിത്രമാണ്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഭാഗങ്ങള്‍ വളരെ വളരെ നന്നായിട്ടുണ്ടെന്ന് പറയാന്‍ കഴിയും. റഹ്മാന്‍ സാര്‍ സംഗീതം നിര്‍വഹിച്ച ഒരു മലയാളം ഗാനവും ചിത്രീകരിച്ച് കഴിഞ്ഞു.'-പൃഥ്വി പറഞ്ഞു.

ലൂസിഫറിന് ശേഷം ബോളിവുഡില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അമിതാഭ് ബച്ചനെ കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 13 മിനിറ്റ് ദൈര്‍ഖ്യമുള്ള ലൈവില്‍ പൃഥ്വി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവതാരകയോട് മലയാളത്തില്‍ സംസാരിച്ചോട്ടേ എന്ന് ചോദിച്ചാണ് താരം സംസാരം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com