'96 ഇപ്പോൾ വേണ്ട' ; ദീപാവലിക്ക് ടിവിയിൽ സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൃഷ

വിജയകരമായി പ്രദർശനം തുടരുന്ന സിനിമ വളരെ നേരത്തെ ടിവിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കം വിലക്കണമെന്ന് തൃഷ
'96 ഇപ്പോൾ വേണ്ട' ; ദീപാവലിക്ക് ടിവിയിൽ സിനിമ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൃഷ

ചെന്നൈ : തീയേറ്ററുകളിൽ കുടുംബങ്ങളെ ആകർഷിച്ച് നിറഞ്ഞ സദസ്സിൽ മുന്നേറുന്ന തമിഴ് ചിത്രം 96, ദീപാവലിയ്ക്ക്  ടിവിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി തൃഷ. വിജയകരമായി പ്രദർശനം തുടരുന്ന സിനിമ വളരെ നേരത്തെ ടിവിയിൽ പ്രദർശിപ്പിക്കാനുള്ള നീക്കം വിലക്കണമെന്ന് തൃഷ ആവശ്യപ്പെട്ടു.  ട്വിറ്ററിലൂടെയാണ് തൃഷ പ്രതിഷേധം അറിയിച്ചത്. 

"ഇത് ഞങ്ങളുടെ അഞ്ചാം വാരമാണ്. ഇപ്പോഴും തിയറ്ററുകളിൽ 80 ശതമാനത്തോളം സീറ്റുകളിലും ആളുകളുണ്ട്. ഒരു ടീം എന്ന നിലയിൽ 96ന്റെ ടിവി പ്രീമിയർ ഇത്ര നേരത്തെ നടത്തുന്നത് ശരിയല്ലെന്ന് കരുതുന്നു. പൊങ്കലിന്റെ സമയത്തേക്ക് 96 ടിവി പ്രീമിയർ നീട്ടി വയ്ക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. അതിനോട് 96 കടപ്പെട്ടിരിക്കും" തൃഷ ട്വിറ്ററിൽ കുറിച്ചു. 

മികച്ച പ്രേക്ഷക പ്രതികരണം നേടി 96 തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് സൺടിവി ചിത്രത്തിന്റെ ടെലിവിഷൻ പ്രിമീയർ പ്രഖ്യാപിച്ചത്. ദീപാവലിയ്ക്ക് ചിത്രം  പ്രദർശിപ്പിക്കുമെന്നായിരുന്നു ചാനൽ അറിയിച്ചത്. തൃഷയുടെ ട്വീറ്റിനോട് നിരവധി പേർ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. സൺ ടിവി നിർമ്മിച്ച വിജയ് ചിത്രമായ സർക്കാരിന് തിയറ്ററുകൾ ലഭിക്കുന്നതിനാണ് തിരക്കിട്ട് 96ന്റെ ടെലിവിഷൻ പ്രീമിയർ നടത്തുന്നതെന്ന ആരോപണവും ആരാധകർ ഉന്നയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com