'ഞാന്‍ ആരെയും കൊന്നിട്ടില്ല', ആക്ഷനും പ്രണയവും നിറച്ച് കുപ്രസിദ്ധ പയ്യന്‍; ട്രെയിലര്‍ കാണാം 

40 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്
'ഞാന്‍ ആരെയും കൊന്നിട്ടില്ല', ആക്ഷനും പ്രണയവും നിറച്ച് കുപ്രസിദ്ധ പയ്യന്‍; ട്രെയിലര്‍ കാണാം 

ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്റെ' രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും പ്രണയവും ഒരുപോലെ നിറച്ചിട്ടുള്ള ചിത്രമാണെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 40 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. 

ഒഴിമുറിക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. നിമിഷ സജയനും അനു സിത്താരയും നായിക വേഷത്തിലും നെടുവേണവും ശരണ്യ പൊന്‍വര്‍ണ്ണനും പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നു. സിദ്ധിഖ്, ബാലു വര്‍ഗീസ്, സുധീര്‍ കരമന, അലന്‍സിയര്‍, മാലാ പാര്‍വ്വതി, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

വി സിനിമാസിന്റെ ബാനറില്‍ ടിഎസ് ഉദയന്‍, എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' നിര്‍മ്മിക്കുന്നത്. ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചന്റേതാണ് സംഗീതം.  ചിത്രം ഈ മാസം ഒന്‍പതിന് പ്രദര്‍ശനത്തിനെത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com