പോത്ത് പാവായോണ്ട് ഞാന്‍ ചത്തില്ല, പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു: ടൊവിനോ പങ്കുവെച്ച വീഡിയോ കാണാം

വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്റെ വിഡിയോ കണ്ട് ആരാധകരും അമ്പരന്നു.
പോത്ത് പാവായോണ്ട് ഞാന്‍ ചത്തില്ല, പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു: ടൊവിനോ പങ്കുവെച്ച വീഡിയോ കാണാം

മ്പപ്പിക്കുന്ന മെയ്‌വഴക്കത്തോടെ പോത്തിന്റെ കൊമ്പില്‍ പിടിച്ച് ചാടിമറയുന്ന ടൊവിനോ തോമസിന്റെ ഒരു വീഡിയോ രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റിലീസിനൊരുങ്ങുന്ന കുപ്രസിദ്ധ പയ്യനിലെ സംഘട്ടനരംഗം ആരാധകര്‍ക്കായി ടൊവീനോ ഔദ്യോഗികപേജില്‍ പങ്കു വച്ചിട്ടുണ്ട്. പോത്തുമായുള്ള സംഘട്ടനരംഗത്തിന്റെ ചിത്രീകരണ വിഡിയോയാണ് താരം ഷെയര്‍ ചെയ്തത്. 

വിറളി പിടിച്ചോടുന്ന പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള അതിസാഹസികമായ സംഘട്ടന രംഗത്തിന്റെ വിഡിയോ കണ്ട് ആരാധകരും അമ്പരന്നു. 'ദിതൊക്കെ യെന്ത്?! പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല! പോത്ത് സുഖമായിരിക്കുന്നു' എന്ന രസകരമായ അടിക്കുറിപ്പൊടെയാണ് ടൊവീനോ വിഡിയോ പങ്കു വച്ചത്. 

വിഡിയോ കണ്ട് ടൊവീനോ 'കേരള ബാഹുബലി'യാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ചിലര്‍ക്ക് ടൊവീനോ ബാഹുഹലി അല്ല, പല്‍വാള്‍ ദേവനാണ്. ശാരീരികമായി അധ്വാനം ചെയ്താണ് കുപ്രസിദ്ധ പയ്യനിലെ പല രംഗങ്ങളും ചിത്രീകരിച്ചതെന്ന് സിനിമയുടെ ഓഡിയോ ലോഞ്ചില്‍ വച്ച് ടൊവീനോ പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിങ് സമയത്ത് അതൊരു അധ്വാനമായി തോന്നിയിരുന്നില്ലെന്നും സ്‌ക്രീനില്‍ വീണ്ടും ആ രംഗങ്ങള്‍ കാണുമ്പോഴാണ് അത് തിരിച്ചറിയുന്നതെന്നും ടൊവീനോ പറഞ്ഞു. 

മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം പ്രദര്‍ശനത്തിനെത്തും. നിമിഷ സജയന്‍, അനു സിത്താര എന്നിവരാണ് പ്രധാന സ്ത്രീകഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com