പ്രേതക്കളികള്‍ ഇക്കുറി വരിക്കാശ്ശേരി മനയില്‍; ആകാംഷ നിറച്ച് പ്രേതം 2 ട്രെയിലര്‍ 

ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ഇതാണെന്ന് ട്രെയിലറില്‍ പറയുന്നു
പ്രേതക്കളികള്‍ ഇക്കുറി വരിക്കാശ്ശേരി മനയില്‍; ആകാംഷ നിറച്ച് പ്രേതം 2 ട്രെയിലര്‍ 

ഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പ്രേതം 2 ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ മെന്റലിസ്റ്റായി വേഷമിട്ട് 2016ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ല രണ്ടാം ഭാഗമെന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ജയസൂര്യ ചെയ്ത ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രമൊഴിച്ചാല്‍ ചിത്രത്തിലെ ബാക്കി കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമാണ്. 

വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ടാസ്‌ക് ഇതാണെന്ന് ട്രെയിലറില്‍ പറയുന്നു. രണ്ടാം ഭാഗത്തില്‍ 'ക്വീന്‍' ഫെയിം സാനിയ ഇയ്യപ്പനും 'വിമാനം' ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു.  സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ക്രിസ്മസ് റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com