മീ ടു പോസ്റ്റുമായി ശോഭന; മിനിറ്റുകള്‍ക്ക് ശേഷം പിന്‍വലിച്ചു; പേര് പറയുന്നതിന് മുന്‍പ് സിനിമയില്‍ ചാന്‍സ് കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

ഹാഷ്ടാഗ് പിന്‍വലിച്ചതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തി
മീ ടു പോസ്റ്റുമായി ശോഭന; മിനിറ്റുകള്‍ക്ക് ശേഷം പിന്‍വലിച്ചു; പേര് പറയുന്നതിന് മുന്‍പ് സിനിമയില്‍ ചാന്‍സ് കിട്ടിയോ എന്ന് സോഷ്യല്‍ മീഡിയ

താനും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മലയാളത്തിന്റെ പ്രിയ നടി ശോഭന. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ മീടൂ വെളിപ്പെടുത്തല്‍ നടത്തി മിനിറ്റുകള്‍ക്ക് ശേഷം ശോഭന പോസ്റ്റ് പിന്‍വലിച്ചു. മീടൂ ഹാഷ്ടാഗാണ് താരം പോസ്റ്റ് ചെയ്തിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 

ഹാഷ്ടാഗ് പിന്‍വലിച്ചതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തി. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയുന്ന മീടൂ മുന്നേറ്റത്തെ താന്‍ പിന്തുണയ്ക്കുന്ന എന്നു പറഞ്ഞാണ് ശോഭനയുടെ രണ്ടാമത്തെ പോസ്റ്റ്. ഇത് ഭാവിയില്‍ സ്ത്രീകള്‍ക്ക് മികച്ച പ്രവര്‍ത്തന മേഖലയുണ്ടാവാന്‍ കാരണമാകുമെന്നും ശോഭന പറയുന്നു. എന്നാല്‍ പോസ്റ്റ് മുക്കിയതിനെ ശോഭനയ്‌ക്കെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. പേര് വെളിപ്പെടുത്താതെ നൈസ് ആയി ഒഴിവാക്കിയല്ലേ എന്നാണ് ചിലരുടെ കമന്റ്. പേര് വെളിപ്പെടുത്തുന്നതിന് മുന്‍പ് സിനിമയില്‍ ചാന്‍സ് കിട്ടിയോ എന്നാണ് മറ്റൊരാളുടെ ചോദ്യം. 

നീണ്ട നാളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശോഭനയുടെ വെളിപ്പെടുത്തല്‍ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഭാവനയുടെ തുറന്നുപറച്ചില്‍ മലയാള സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com