സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ; വിവാഹവാര്‍ഷികത്തിന് രണ്ട് കോടിയുടെ സര്‍പ്രൈസ് സമ്മാനം

ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടിയ്ക്ക് ഒരു സര്‍െ്രെപസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഭര്‍ത്താവ് രാജ് കുന്ദ്ര
സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാന്‍ വയ്യേ; വിവാഹവാര്‍ഷികത്തിന് രണ്ട് കോടിയുടെ സര്‍പ്രൈസ് സമ്മാനം

ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തമാണ് വിവാഹം. അതുകൊണ്ടാവണം വിവാഹവാര്‍ഷികത്തില്‍ പ്രിയതമയ്ക്കായി ഭര്‍ത്താക്കന്‍മാര്‍ വിലപ്പെട്ട സമ്മാനങ്ങള്‍ നല്‍കുന്നത്.  ഈ മാസം 22ന് ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബോളിവുഡ് സുന്ദരി ശില്‍പ്പ ഷെട്ടിയ്ക്ക് ഒരു സര്‍െ്രെപസ് സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് ഭര്‍ത്താവ് രാജ് കുന്ദ്ര. 

ഏകദേശം 2 കോടിയില്‍ അധികം രൂപ വില വരുന്ന റേഞ്ച് റോവര്‍ വോഗാണ് താരത്തിന് സമ്മാനമായി ഭര്‍ത്താവു നല്‍കിയത്. നിറയെ ബലൂണുകള്‍ നിറച്ച വലിയ ബോക്‌സിനുള്ളില്‍ എസ് യു വി പാര്‍ക്ക് ചെയ്ത് ഏറെ നാടകീയമായാണ് രാജ് കുന്ദ്ര വിവാഹ വാര്‍ഷിക സമ്മാനം ഭാര്യയ്ക്കു സമ്മാനിച്ചത്. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ വിവരം താരം തന്നെയാണ് ഏറെ സന്തോഷത്തോടെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരോടു പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com