3400 സ്‌ക്രീനുകള്‍, 1700 പ്രദര്‍ശനം, ഇളയദളപതിയുടെ സര്‍ക്കാര്‍ ഇന്ന് തിയേറ്ററുകളില്‍;  ആദ്യദിനം 50 കോടി ലക്ഷ്യം, ആവേശത്തോടെ ആരാധകര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ സര്‍ക്കാര്‍ ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍
 3400 സ്‌ക്രീനുകള്‍, 1700 പ്രദര്‍ശനം, ഇളയദളപതിയുടെ സര്‍ക്കാര്‍ ഇന്ന് തിയേറ്ററുകളില്‍;  ആദ്യദിനം 50 കോടി ലക്ഷ്യം, ആവേശത്തോടെ ആരാധകര്‍

രാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇളയദളപതിയുടെ സര്‍ക്കാര്‍ ഇന്ന് കേരളത്തിലെ തിയേറ്ററുകളില്‍.  കേരളത്തില്‍മാത്രം 402 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.  കേരളത്തിലുടനീളം രാവിലെ 4.30നും 6.30 നും ഫാന്‍സ് ഷോ ഉണ്ട്.  300 ഫാന്‍സ് ഷോകള്‍ ആദ്യദിനം ഉണ്ടാകും. 51 കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ 24 മണിക്കൂര്‍ മാരത്തണ്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ ഏകദേശം 1700ഓളം പ്രദര്‍ശനമാണ് ഉണ്ടാകുക. 

ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ഇഫാര്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ റാഫി മാതിരയാണ്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിലാകും ചിത്രം റിലീസിനെത്തുക. ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സണ്‍ പിക്‌ചേര്‍സ് ലക്ഷ്യമിടുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തീയേറ്ററുകളില്‍ പ്രീറിലീസ് ബുക്കിംഗിന് വലിയ പ്രതികരണം ലഭിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുര മേഖലയിലാണ് റെക്കോര്‍ഡ് വില്‍പ്പന നടന്നത്.തിരുവനന്തപുരം നഗരത്തില്‍ മാത്രം റിലീസ്ദിനത്തില്‍ 147 പ്രദര്‍ശനങ്ങളാണ് ചിത്രത്തിനുളളത്. ഇതില്‍ പുലര്‍ച്ചെയുള്ള എല്ലാ പ്രദര്‍ശനങ്ങളുടെയും ടിക്കറ്റുകള്‍ ഇതിനകംതന്നെ വിറ്റുപോയിട്ടുണ്ട്.

കത്തി, തുപ്പാക്കി എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കു ശേഷം മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സര്‍ക്കാര്‍. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയില്‍ വിജയുടെ രാഷ്ട്രീയനിലപാടുകളും ചര്‍ച്ചയാവുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതെന്ന് മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നു തന്നെയാണെന്നും മുരുകദോസ് വ്യക്തമാക്കി.കീര്‍ത്തി സുരേഷ് ആണ് നായിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com