ചികിത്സയ്ക്ക് ബ്രേക്ക് നല്‍കി ദീപാവലി ആഘോഷിക്കാന്‍ ഇര്‍ഫാന്‍ ഇന്ത്യയിലേക്ക്; മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കാന്‍ ആരാധകര്‍

നാസിക്കിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ദിപാവലി ആഘോഷിക്കാനായാണ് ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്
ചികിത്സയ്ക്ക് ബ്രേക്ക് നല്‍കി ദീപാവലി ആഘോഷിക്കാന്‍ ഇര്‍ഫാന്‍ ഇന്ത്യയിലേക്ക്; മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കാന്‍ ആരാധകര്‍

ന്യൂഡല്‍ഹി: സിനിമയില്‍ നിന്നും ഇന്ത്യയില്‍ നിന്നും നീണ്ടനാളായി അകന്നു നില്‍ക്കുകയാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. മാര്‍ച്ചില്‍ അര്‍ബുദം സ്ഥിരീകരിച്ചതോടെ വിദേശത്ത് ചികിത്സ തേടുകയാണ് അദ്ദേഹം. ഇപ്പോള്‍ ആരാധകരെ തേടി ഒരു സന്തോഷവാര്‍ത്ത എത്തുകയാണ്. ദീപാവലിയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങാന്‍ ഇര്‍ഫാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാസിക്കിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ദിപാവലി ആഘോഷിക്കാനായാണ് ഇര്‍ഫാന്‍ ഖാന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് എന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. 

പത്ത് ദിവസത്തെ അവധിക്കാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. ആഘോഷങ്ങള്‍ക്ക് ശേഷം ചികിത്സയ്ക്കായി താരം വീണ്ടും യുകെയിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ താരം ഇന്ത്യയില്‍ എത്തിയേക്കും. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഇര്‍ഫാന്റെ ഭാര്യ സുതപ സിക്ദര്‍ തയാറായില്ല. 

എന്നാല്‍ അദ്ദേഹം ഉടന്‍ സിനിമയിലേക്ക് തിരികെ എത്തിയേക്കില്ല. ഡോക്റ്റര്‍മാരുടെ ക്ലീന്‍ ചീട്ട് ലഭിച്ചതിന് ശേഷമായിരിക്കും അദ്ദേഹം സിനിമയില്‍ അഭിനയിച്ചു തുടങ്ങുക. മാര്‍ച്ച് മാസമാവുമ്പോഴേക്കും ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഇര്‍ഫാനെ എത്തിക്കാനാവും എന്നാണ് ഡോക്റ്റര്‍മാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്റ്റര്‍മാരുടെ നിര്‍ദേശപ്രകാരമായിരിക്കും സിനിമയിലേക്കുള്ള മടക്കം.നിരവധി ചിത്രങ്ങളാണ് താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നത്. നീണ്ട നാളിന് ശേഷമുള്ള ഇര്‍ഫാന്റ ഇന്ത്യയിലേക്കുള്ള ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com