'വിവാദ രംഗങ്ങള്‍ നീക്കണം' ; ഷാറൂഖ് ചിത്രം 'സീറോ'യ്‌ക്കെതിരെ ബിജെപി നേതാവ്

ചിത്രത്തിലെ രംഗങ്ങള്‍ സിഖ് വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്
'വിവാദ രംഗങ്ങള്‍ നീക്കണം' ; ഷാറൂഖ് ചിത്രം 'സീറോ'യ്‌ക്കെതിരെ ബിജെപി നേതാവ്

മുംബൈ : ഷാറൂഖ് ഖാന്റെ പുതിയ ചിത്രം സീറോയ്‌ക്കെതിരെ ബിജെപി നേതാവ് രംഗത്ത്. ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ബിജെപി എംഎല്‍എ മന്‍ജീന്ദര്‍ സിംഗ് സിര്‍സ ആവശ്യപ്പെട്ടത്. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായിയോടും, നടന്‍ ഷാറൂഖ് ഖാനോടും സിര്‍സ ആവശ്യപ്പെട്ടു. 

ചിത്രത്തിലെ രംഗങ്ങള്‍ സിഖ് വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മന്‍ജീന്ദര്‍ സിംഗ് ഡല്‍ഹി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് ഡല്‍ഹിയിലെ നോര്‍ത്ത് അവന്യൂ സ്‌റ്റേഷനില്‍ ചിത്രത്തിന്റെ സംവിധായകനും നായകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ചിത്രത്തിന്റെ പ്രൊമോയിലും പോസ്റ്ററിലും ഷാറൂഖ് ഖാന്‍ അടിവസ്ത്രം  ധരിച്ച്, സിഖുകാരുടെ മത ചിഹ്നമായ കിര്‍പാണുമായി നില്‍ക്കുന്ന രംഗമുണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണ്. ഈ പ്രൊമോ ഉടന്‍ നിര്‍ത്തുകയും പരസ്യങ്ങള്‍ പിന്‍വലിക്കുകയും വേണമെന്ന് സിര്‍സ പരാതിയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ചിത്രത്തിനെതിരെ സിഖ് സമുദായത്തിന്റെ വ്യാപക പ്രതിഷേധം ഉയരുമെന്നും സിര്‍സ മുന്നറിയിപ്പ് നല്‍കി. 

രജൗരി ഗാര്‍ഡന്‍ അസംബ്ലി സീറ്റില്‍ നിന്നുള്ള എംഎല്‍എയാണ് മന്‍ജീന്ദര്‍. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കൂടിയാണ് മന്‍ജീന്ദര്‍ സിംഗ് സിര്‍സ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com