അമ്പതടി ഉയരമുള്ള 'സര്‍ക്കാര്‍' നിലം പതിച്ചു; തകര്‍ന്നത് നിരവധി വാഹനങ്ങള്‍

സിനിമാ തിയറ്ററിനു മുന്നില്‍ സ്ഥാപിച്ചിരുന്ന നടന്‍ വിജയുടെ 50 അടി ഉയരമുള്ള കട്ടൗട്ട് തകര്‍ന്നു വീണു
അമ്പതടി ഉയരമുള്ള 'സര്‍ക്കാര്‍' നിലം പതിച്ചു; തകര്‍ന്നത് നിരവധി വാഹനങ്ങള്‍

ആറ്റിങ്ങല്‍: സിനിമാ തിയറ്ററിനു മുന്നില്‍ സ്ഥാപിച്ചിരുന്ന നടന്‍ വിജയുടെ 50 അടി ഉയരമുള്ള കട്ടൗട്ട് തകര്‍ന്നു വീണു. ആളപായമില്ല. 'സര്‍ക്കാര്‍' സിനിമാ റിലീസുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഗംഗാ തിയറ്ററിനു മുന്നില്‍ സ്ഥാപിച്ച കട്ടൗട്ടാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ തകര്‍ന്നു വീണത്.

ഷോ നടക്കുന്ന സമയമായതിനാല്‍ തിയറ്ററിനു പുറത്ത് ആളില്ലായിരുന്നു. എന്നാല്‍ ഉള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു മേല്‍ വീണ് അഞ്ചോളം ബൈക്കുകള്‍ക്കു കേടുപറ്റി. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com