ബോളിവുഡ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് മലൈക അറോറയുടേയും അര്‍ജുന്‍ കപൂറിന്റേയും പ്രണയ വാര്‍ത്ത എത്തിയത്. ഇപ്പോള്‍ ഇരുവരുടേയും വിവാഹം ഉടനുണ്ടാകുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയ്ക്കിടെയാണ് വിവാഹത്തിന്റെ സൂചനകള്‍ കരണ്‍ നല്‍കിയത്.
കരണ്‍ജോഹര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ അമീര്‍ ഖാനൊപ്പമാണ് മലൈക പങ്കെടുത്തത്. മലൈകയുടെ കൈപിടിച്ച് നടക്കുന്നതിനിടെ മലൈകയുടെ ജീവിതത്തില്‍ ഉടന്‍ ഇങ്ങനെയൊരു നിമിഷമുണ്ടാകും എന്നാണ് കരണ്‍ പറഞ്ഞത്. ഇതോടെ അര്‍ജുന്‍- മലൈക വിവാഹം ഉടനുണ്ടാകും എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി.
ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ കുറച്ചുനാളായി വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട്. ഇരുവരേയും പല സ്ഥലങ്ങളിലും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെ ഗോസിപ്പിന്റെ ശക്തി കൂടി. അതിന് പിന്നാലെയാണ് അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്ന് ഫിലിംഫെയര്‍ മാസിക റിപ്പോര്‍ട്ട് ചെയ്തത്.
45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അര്‍ജുന്‍ കപൂര്‍. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം തന്നെയാണ് പലരേയും കുഴക്കുന്നത്. ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനുമായി 2016 ലാണ് മലൈക വിവാഹമോചനം നേടുന്നത്. അര്‍ജുനുമായുള്ള ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പ്രതികരിച്ചിരുന്നില്ല.
കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. മലൈകയുമായുള്ള ബന്ധം അര്‍ജുന്‍ കപൂറിന്റെ അച്ഛന്‍ ബോണി കപൂറിന് ഉള്‍പ്പടെ നിരവധി പേര്‍ക്ക് ഇഷ്ടമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനുമായുള്ള അകല്‍ച്ചയ്ക്ക് കാരണം മലൈകയാണെന്നും പ്രചരണമുണ്ട്. കൂടാതെ സല്‍മാന്‍ ഖാനും ഈ ഇരുവരുടേയും ബന്ധത്തില്‍ അതൃപ്തിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ