പ്രിയങ്ക-നിക്ക് വിവാഹത്തിന് ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല

ബോളിവുഡും ഹോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന പ്രിയങ്ക ചോപ്രയുടേയും നിക്ക് ജോനാസിന്റെയും വിവാഹത്തിന് ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല
പ്രിയങ്ക-നിക്ക് വിവാഹത്തിന് ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല

ബോളിവുഡും ഹോളിവുഡും ഒരുപോലെ കാത്തിരിക്കുന്ന പ്രിയങ്ക ചോപ്രയുടേയും നിക്ക് ജോനാസിന്റെയും വിവാഹത്തിന് ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല.  അടുത്ത ബന്ധുക്കളെയും സുഹൃത്തുകളെയും മാത്രമേ വിവാഹത്തിന് ക്ഷണിക്കുന്നുള്ളൂവെന്ന് ഇരുവരോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലിയ ഭട്ട്, കത്രീന കൈഫ്, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ക്ക് ജോധ്പൂര്‍ നടക്കുന്ന വിവാഹചടങ്ങിന് ക്ഷണമുണ്ടെന്ന നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

2018 ഡിസംബര്‍ രണ്ടിനാണ് പ്രിയങ്കനിക്ക് വിവാഹം. നേരത്തെ രണ്‍വീര്‍സിങ്ങ്-ദിപീക വിവാഹവും പ്രിയങ്ക-നിക്ക് വിവാഹവും അടുത്ത ദിവസങ്ങളില്‍ വരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കുറച്ച ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയുടെ െ്രെബഡല്‍ ഷവര്‍ നടന്നത്. 35 കാരിയായ പ്രിയങ്കയുടെയും 25കാരനായ അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിന്റയും ബന്ധം ഒട്ടേറെ പേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ തന്നെ ഇരുവരും തങ്ങളുടെ ബന്ധവുമായി മുന്നോട്ടുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com