ധനുഷിന്റെ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ 'അറാത് ആനന്ദി' എന്ന് പേരുളള സായിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയാണ്.
ഓട്ടോ ഡ്രൈവറായാണ് സായ് ഈ ചിത്രത്തിലെത്തുന്നത്. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞിട്ടുള്ള പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. സായ് പല്ലവിയുടെ തമിഴിലെ രണ്ടാമത്തെ ചിത്രമാണ് മാരി 2. എഎല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു സായിയുടെ തമിഴ് അരങ്ങേറ്റം.
2015ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. ആദ്യ ഭാഗത്തില്‍ മലയാള നടി പാര്‍വതി തിരുവോത്ത് ആണ് ധനുഷിന്റെ നായികയായെത്തിയത്. ടൊവീനോ തോമസും വരലക്ഷ്മി ശരത്കുമാറും മാരി 2ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് മാരി 2 നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. ഡിസംബറില്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ