പാട്ടും ഡയലോഗുമൊന്നുമല്ല, സര്‍ക്കാര്‍ കണ്ടിറങ്ങിയവര്‍ക്ക് അറിയേണ്ടത് സെക്ഷന്‍ 49പിയെക്കുറിച്ച് 

സിനിമയില്‍ പ്രതിപാദിക്കുന്ന ഈ വകുപ്പിനെക്കുറിച്ചാണ് സിനിമ കണ്ടിറങ്ങിയശേഷം കൂടുതല്‍ പേരും ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത്
പാട്ടും ഡയലോഗുമൊന്നുമല്ല, സര്‍ക്കാര്‍ കണ്ടിറങ്ങിയവര്‍ക്ക് അറിയേണ്ടത് സെക്ഷന്‍ 49പിയെക്കുറിച്ച് 

തീയറ്ററില്‍ നിന്ന് പുതിയ സിനിമ കണ്ടിറങ്ങിയാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കായി തിരയുന്നതും മാസ് ഡയലോഗുകള്‍ പറഞ്ഞുനടക്കുന്നതുമൊക്കെ ആരാധകരുടെ പതിവാണ്. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന വിജയ് ചിത്രം സര്‍ക്കാര്‍ കണ്ടിറങ്ങിയവര്‍ തിരയുന്നത് ഇതൊന്നുമല്ല. സെക്ഷന്‍ 49പിയെക്കുറിച്ചാണ് ഇവര്‍ക്ക് അറിയേണ്ടത്.

നമ്മുടെ വോട്ട് കള്ളവോട്ട് ആണെന്ന് സംശയം തോന്നിയാലോ കള്ളവോട്ട് മൂലം വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കിലൊ പരാതിയുമായി ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാം എന്നതുമായി ബന്ധപ്പെട്ട നിയമമാണ് സെക്ഷന്‍ 49പി. സിനിമയില്‍ പ്രതിപാദിക്കുന്ന ഈ വകുപ്പിനെക്കുറിച്ചാണ് സിനിമ കണ്ടിറങ്ങിയശേഷം കൂടുതല്‍ പേരും ഗൂഗിളില്‍ തിരഞ്ഞിരിക്കുന്നത്. 1961ല്‍ കൊണ്ടുവന്ന ഈ നിയം ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നതിന് അഭിനന്ദിച്ച് സിനിമാരംഗത്തുള്ളവര്‍ അടക്കം നിരവധിപ്പേര്‍ രംഗത്തെത്തി. 

തമിഴ് രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കള്ളവോട്ടിനെ നിയമപരമായി നേരിടാനുറച്ച് പോരാട്ടത്തിനിറങ്ങുന്ന സുന്ദര്‍ എന്നയാളുടെ കഥയാണ് പറയുന്നത്. വോട്ട് രേഖപ്പെടുത്തി അന്നുതന്നെ മടങ്ങാനെത്തിയ സുന്ദര്‍ തന്റെ പേരില്‍ കള്ളവോട്ട് ചെയ്യപ്പെട്ടതായി അറിഞ്ഞതോടെയാണ് കോടതിയെ സമീപിച്ച് സെക്ഷന്‍ 49പി ഉപയോഗിച്ച് വോട്ട് ചെയ്യാനുള്ള അനുമതി നേടിയെടുക്കുന്നത്. സിനിമയില്‍ ഈ സംഭവം കണ്ടപ്പോഴാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഇങ്ങനെയൊരു നിയമം ഉണ്ടെന്നുതന്നെ പലരും മനസിലാക്കുന്നത്. 

വിജയയുടെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, യോഗി ബാബു, രാധാ രവി തുടങ്ങി നീണ്ട താരനിരതന്നെയാണ് അണിനിരക്കുന്നത്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറഖില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com