പൃഥ്വിരാജിന്റെ മറുപടിയെത്തി 'ഹാപ്പി ദീപാവലി ലക്ഷ്മി'- ത്രില്ലടിച്ച് തമിഴ്നാട്ടിൽ നിന്നൊരു ആരാധിക

ദീപാവലി ദിനത്തിൽ അത്തരമൊരു സന്തോഷം തേടിയെത്തിയതിന്റെ ത്രില്ലിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൃഥ്വിരാജ് ആരാധിക
പൃഥ്വിരാജിന്റെ മറുപടിയെത്തി 'ഹാപ്പി ദീപാവലി ലക്ഷ്മി'- ത്രില്ലടിച്ച് തമിഴ്നാട്ടിൽ നിന്നൊരു ആരാധിക

താരങ്ങളോടുള്ള ഇഷ്ടം പല വിധത്തിലാണ് ആരാധകർ പ്രകടിപ്പിക്കാറുള്ളത്. നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും അവരോട് സന്ദേശങ്ങൾ വഴിയെങ്കിലും സംവദിക്കാനാഗ്രഹിക്കുന്നവരാണ് മിക്കവരും. ആഘോഷാവസരങ്ങളിൽ അവർക്ക് ആശംസ അറിയിക്കും പല ആരാധകരും. അവർക്ക് ആശംസ അറിയിക്കുമ്പോൾ തിരിച്ച് വിഷ് കിട്ടുമെന്ന പ്രതീക്ഷയൊക്കെ വച്ചുപുലർത്തുമെങ്കിലും അതൊന്നും മിക്കവർക്കും ലഭിക്കാമറില്ല. ഇനി തിരിച്ച് മറുപടി വന്നാലോ എന്താകും മാനസികാവസ്ഥ.

ദീപാവലി ദിനത്തിൽ അത്തരമൊരു സന്തോഷം തേടിയെത്തിയതിന്റെ ത്രില്ലിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൃഥ്വിരാജ് ആരാധിക. ട്വിറ്ററിലൂടെ ദീപാവലി ആശംസകൾ ‌പറഞ്ഞ ആരാധികയ്ക്ക് തിരിച്ച് മറുപടി നൽകിയ പ്രിഥ്വിയുടെ ആശംസ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ചെന്നൈയിലുള്ള ലക്ഷ്മി എന്ന് പേരുള്ള ആരാധിക.

'ഹായ് പൃഥ്വി, തമിഴ് ആരാധികയുടെ ഹൃദയം നിറഞ്ഞ ദീപാവലി ആശസകൾ. താങ്കളുടെ തമിഴ് ആരാധകർക്ക് ഒരു ആശംസ പ്രതീക്ഷിക്കാമോ?', ഇതായിരുന്നു ആരാധികയുടെ ചോദ്യം. അധികം വൈകും മുൻപേ പൃഥ്വിരാജിന്റെ മറുപടിയെത്തി‍- 'ഹാപ്പി ദീപാവലി ലക്ഷ്മി. മറ്റെല്ലാവർക്കും ദീപാവലി ആശംസകൾ'.

മറുപടി ലഭിച്ചതിന്റെ ആഹ്ലാദം അടക്കാൻ കഴിയാതെ ആരാധികയുടെ ട്വീറ്റ് വീണ്ടുമെത്തി. 'ഈ തിരക്കിനിടയിലും അദ്ദേഹമെനിക്ക് മറുപടി നൽകിയിരിക്കുന്നു. ഈ ദീപാവലി ദിനത്തിൽ എനിക്ക് സന്തോഷിക്കാൻ ഇതില്‍പരം മറ്റെന്തു വേണം' - അവർ കുറിച്ചു.
 
പൃഥ്വിരാജിന് വേണ്ടി മാത്രം ട്വിറ്ററിൽ കയറിയ ആളാണ് താനെന്ന് ലക്ഷ്മി പറയുന്നു. ചെന്നൈ സ്വദേശിയായ ലക്ഷ്മിയുടെ പ്രൊഫൈൽ പിക്ച്ചറും കവർ ഫോട്ടോയും എല്ലാം ഇഷ്ട താരത്തിന്റെതാണ്. പോസ്റ്റുകളിലെല്ലാം നിറഞ്ഞ് നിൽക്കുന്നതും പൃഥ്വിയോടുള്ള ഇഷ്ടം തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com