രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു; ആരെയും കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് പഠിച്ചു: ധന്യ മേരി വര്‍ഗീസ്

എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു; ആരെയും കണ്ണുമടച്ച്‌ വിശ്വസിക്കരുതെന്ന് പഠിച്ചു: ധന്യ മേരി വര്‍ഗീസ്

കൊച്ചി: ഫ്‌ലാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് നടി ധന്യ മേരി വര്‍ഗീസ്. ഭര്‍ത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയാണ് അവര്‍ക്കെതിരെ വഞ്ചന കേസ് വന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു സിനിമാലോകത്തെ പിടിച്ചുലക്കിയ വിവാദം.

'എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാന്‍ ശ്രമിക്കുന്നു.'

'രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭര്‍ത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാന്‍ എന്റെ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപോലെ എന്റെ ഭര്‍ത്താവും പഠിച്ചു.'-ധന്യ പറയുന്നു.

മോഡലിങ്ങില്‍ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളില്‍ ശ്രദ്ധേയയാക്കി. നടന്‍ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വഞ്ചന കേസില്‍ പെട്ടതോടെയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com