ശബരിമല വിഷയത്തില്‍ ഭരണഘടനക്കൊപ്പം: ഡബ്ല്യൂസിസിക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി 

സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പമെന്നും ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ശബരിമല വിഷയത്തില്‍ ഭരണഘടനക്കൊപ്പം: ഡബ്ല്യൂസിസിക്ക് സോഷ്യല്‍ മീഡിയയില്‍ തെറിവിളി 

ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഭരണഘടനക്കൊപ്പം നില്‍ക്കുമെന്ന് നിലപാടെടുത്ത് ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വനിതാ കൂട്ടായ്മ പരോക്ഷമായി നിലപാടെടുത്ത് രംഗത്തെത്തിയത്. 

സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയ്‌ക്കൊപ്പമെന്നും ഡബ്ല്യൂസിസി ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

എന്നാല്‍, ഇതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന പരോക്ഷ പ്രഖ്യാപനമാണ് വനിതാകൂട്ടായ്മ നടത്തിയിരിക്കുന്നതെന്നാരോപിച്ച് ഡബ്ല്യൂസിസിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ആക്രമണം ശക്തമാകുകയാണ്. പല കമന്റുകളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിക്കുന്നതാണ്.

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ അഭിപ്രായം തുറന്ന് പറഞ്ഞ് ഡബ്ല്യൂസിസി അംഗം കൂടിയായ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും പാര്‍വ്വതി വ്യക്തമാക്കിയിരുന്നു.

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയോടൊപ്പമാണ് താനെന്നുമാണ് അന്ന് പാര്‍വ്വതി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com