'കുറ്റം പറയാന്‍ ഞാന്‍ യേശുദാസ് ഒന്നുമല്ലല്ലോ'; കോമഡിയില്‍ മാത്രമല്ല സംഗീതത്തിലും ധര്‍മ്മജന്‍ പുലിയാണ്

വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്
'കുറ്റം പറയാന്‍ ഞാന്‍ യേശുദാസ് ഒന്നുമല്ലല്ലോ'; കോമഡിയില്‍ മാത്രമല്ല സംഗീതത്തിലും ധര്‍മ്മജന്‍ പുലിയാണ്

മാശക്കാരന്‍ മാത്രമല്ല താന്‍ നല്ലൊരു പാട്ടുകാരന്‍ കൂടിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷത്തില്‍ എത്തുന്ന നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കാര്യമായ റീടേക്കുകള്‍ ഇല്ലാതെയായിരുന്നു ധര്‍മജന്‍ പാട്ടിന്റെ റെക്കോഡിങ് പൂര്‍ത്തിയാക്കിയത്. ഒറ്റപ്പാട്ടുകൊണ്ട് പാട്ടുപാടാനുള്ള തന്റെ താല്‍പ്പര്യം കൂടിയെന്നാണ് ധര്‍മജന്‍ പറയുന്നത്. 

നിത്യഹരിത നായകന്റെ സംവിധായകന്‍ എ ആര്‍ ബിനുരാജിന്റേയും സംഗീത സംവിധായകന്‍ രജിന്‍ രാജിന്റേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ധര്‍മ്മജന്‍ പാട്ടുപാടാന്‍ തയാറായത്. പാട്ടിനെക്കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ മടിച്ചുനിന്നു. പുതിയ ഏതെങ്കിലും ആളെക്കൊണ്ട് പാടിക്കാനാണ് പറഞ്ഞത്. എന്നാല്‍ അവര്‍ നിര്‍ബന്ധം തുടര്‍ന്നതോടെ ഒന്ന് ട്രൈ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവര്‍ക്ക് തന്നിലുള്ള വിശ്വാസമാണ് പാടാനുള്ള ധൈര്യം തന്നത്. ഞാന്‍ പാടാന്‍ തുടങ്ങിയതോടെ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. കാര്യമായ റീടെക്കുകളും എടുക്കേണ്ടി വന്നില്ല. പിന്നെ കുറ്റം പറയാന്‍ ഞാന്‍ യേശുദാസ് സാര്‍ ഒന്നുമല്ലല്ലോ' ധര്‍മജന്‍ പറഞ്ഞു. 

എല്ലാവരും നല്‍കിയ പ്രോത്സാഹനമാണ് പാട്ടുപാടാന്‍ തനിക്ക് കൂടുതല്‍ ആവേശം തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പാട്ടുതന്നെ സ്്‌റ്റേജില്‍ പാടാന്‍ പറഞ്ഞാല്‍ അത് കുറച്ച് ബുദ്ധിമുട്ടായിരിക്കുമെന്നാണ് താരം പറയുന്നത്. ആ പാട്ട് അങ്ങനെതന്നെയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്റെ പാട്ട് എന്റെ പാട്ടുപോലെ തന്നെയിരിക്കണം. ധര്‍മജന്‍ വ്യക്തമാക്കി. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളാണുള്ളത്. ഇതില്‍ മകര മാസ എന്നു തുടങ്ങുന്ന ഗാനമാണ് ധര്‍മജന്‍ പാടിയിരിക്കുന്നത്. നവംബര്‍ 16 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

തുടക്കം ഗംഭീരമായതോടെ ഗാനരംഗത്ത് സജീവമാകാനുള്ള തീരുമാനത്തിലാണ് ധര്‍മജന്‍. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും മാനസ രാധാകൃഷ്ണനും പ്രധാന റോളില്‍ എത്തുന്ന സകലകലാശാല എന്ന ചിത്രത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com