ആ കമന്റുകള്‍ ശരിക്കും വേദനിപ്പിച്ചു, ഒടുവില്‍ ഞാന്‍ പ്രതികരിച്ചുതുടങ്ങി; ദുരനുഭവം തുറന്നുപറഞ്ഞ് ഐശ്വര്യ 

'അയാള്‍ക്ക് എന്നോട് വെറുപ്പായിരുന്നെന്നും മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളാണ് അതിന് കാരണമെന്നും സംസാരിച്ചപ്പോള്‍ മനസ്സിലായി'
ആ കമന്റുകള്‍ ശരിക്കും വേദനിപ്പിച്ചു, ഒടുവില്‍ ഞാന്‍ പ്രതികരിച്ചുതുടങ്ങി; ദുരനുഭവം തുറന്നുപറഞ്ഞ് ഐശ്വര്യ 

മൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നതിന് സ്ത്രീകള്‍ക്ക് പരിധികളും വിലക്കുകളും ഉണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഒരു സിനിമാ താരമാണെങ്കില്‍ മറ്റൊന്നിനെക്കുറിച്ചും നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാകരുതെന്നും മറ്റൊരു അഭിപ്രായവും പറയരുതെന്നുമാണ് ചിലര്‍ കരുതുന്നതെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്. മായാനദിയുടെ വിജയത്തിന് ശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്ന ദുരനുഭനവവും നടി പങ്കുവച്ചു. 

ഓണ്‍ലൈനില്‍ തന്നെ നിരന്തരം ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരാളെക്കുറിച്ചാണ് നടി അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 'എന്റെ എല്ലാ ചിത്രങ്ങള്‍ക്കും യൂട്യൂബിലെ എല്ലാ അഭിമുഖങ്ങള്‍ക്കും ഇയാള്‍ ഒരേ കമന്റ് തന്നെ കോപ്പി പേസ്റ്റ് ചെയ്യും. ആ കമന്റുകള്‍ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു. അതിന്റെ പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണമായിരുന്നു. അതുകൊണ്ട് ആ കമന്റുകള്‍ക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാള്‍ സംസാരിച്ചു', ഐശ്വര്യ പറഞ്ഞു.

അയാള്‍ക്ക് എന്നോട് വെറുപ്പായിരുന്നെന്നും മായാനദിയില്‍ ഞാന്‍ ചെയ്ത ചില രംഗങ്ങളാണ് അതിന് കാരണമെന്നും സംസാരിച്ചപ്പോള്‍ മനസ്സിലായി. ഇതെന്റെ ജോലി മാത്രമാണെന്ന് അയാളോട് പറഞ്ഞെങ്കിലും ആ സംഭാഷണം അവിടെവച്ച് അവസാനിപ്പിക്കുകയായിരുന്നു. "പക്ഷെ അയാളുടെ പ്രതികരണം എന്നെ ശരിക്കും അമ്പരപ്പിച്ചു.  ഇത് എന്റെ ജീവിതമാണ്. ഏത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതിനും വിമര്‍ശിക്കുന്നതിനുമൊക്കെ അവകാശമുണ്ട് പക്ഷെ ചില സീനുകളുടെ പേരില്‍ അത്രത്തോളം എത്തുന്നതായിരരുന്നു വ്യക്തിഹത്യ", ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com