ദേശീയ പുരസ്കാര നേട്ടത്തോടെയാണ് നടി സുരഭി ലക്ഷ്മി സിനിമയിൽ പ്രേക്ഷകശ്രദ്ധ നേടിത്തുടങ്ങിയതെങ്കിലും ടെലിവിഷൻ രംഗത്ത് അതിനുംമുമ്പേ സുരഭി താരമാണ്. എം80മൂസ എന്ന പരിപാടിയാണ് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രിയങ്കരിയാക്കിയത്. എം80മൂസയിലെ പാത്തു എന്ന തന്റെ കഥാപാത്രത്തിന്റെ ഭാഷയിൽ സുരഭി നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
കോഴിക്കോടൻ ഭാഷയിൽ ഒന്നിനുപുറകെ ഒന്നായി എത്തിയ സുരഭിയുടെ കൗണ്ടറുകൾ കേട്ട് സദസിലുണ്ടായിരുന്ന കുട്ടികളും മുതിർന്നവരുമടക്കം ആർത്ത് ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഒരു സ്കൂളിൽ നടന്ന പരിപാടിക്കിടയാണ് പാത്തുവിന്റെ സംസാരശൈലിയിലുള്ള സുരഭിയുടെ അഡാറ് പ്രസംഗം. ഏകദേശം ഒരു മാസം മുൻപ് നടന്ന പരിപാടിയുടെ വീഡിയോയാണ് ഇപ്പോഴ്‍ പ്രചരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ