'സിനിമയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു'; അമീര്‍ ചിത്രത്തിനെതിരേ ഗുരുതര ആരോപണവുമായി ഗോവിന്ദ

'കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമ മേഖലയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്. എന്റെ സിനിമകള്‍ നല്ല സമയത്ത് റിലീസ് ചെയ്യിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല'
'സിനിമയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു'; അമീര്‍ ചിത്രത്തിനെതിരേ ഗുരുതര ആരോപണവുമായി ഗോവിന്ദ

സിനിമയില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് നടന്‍ ഗോവിന്ദ രംഗത്ത്. താരത്തിന്റെ പുതിയ ചിത്രം രംഗീല രാജയുടെ റിലീസ് സെന്‍സര്‍ ബോര്‍ഡ് വൈകിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് താരം പറയുന്നത്. അമീര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ റിലീസ് ചെയ്ത നവംബര്‍ എട്ടിനാണ് ഗോവിന്ദ ചിത്രം തീയെറ്ററുകളില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് 20 രംഗങ്ങള്‍ കട്ട് ചെയ്യാന്‍ പറഞ്ഞതോടെ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഗോവിന്ദ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമ മേഖലയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്. എന്റെ സിനിമകള്‍ നല്ല സമയത്ത് റിലീസ് ചെയ്യിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല.  താരം പറഞ്ഞു. ഒന്നെങ്കില്‍ റിലീസ് ചെയ്യാന്‍ കഴിയാതിരിക്കുകയോ അല്ലെങ്കില്‍ നല്ല തീയെറ്ററുകള്‍ ലഭിക്കാതിരിക്കുകയോ ചെയ്യുമെന്നാണ് താരം പറയുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഫ്രൈഡേ അതിന് ഉദാഹരണമാണ്. ചിത്രത്തിന് നല്ല അഭിപ്രായമുണ്ടെങ്കിലും തീയെറ്ററില്‍ നിന്ന് മാറ്റേണ്ട അവസ്ഥയാണ്. 

മുന്‍ സെന്‍സര്‍ബോര്‍ഡ് മേധാവിയായിരുന്ന പഹ്ലാജ് നിഹലാനി നിര്‍മിക്കുന്ന ചിത്രമാണ് രംഗീല രാജ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട 20 സീനുകള്‍ മാധ്യമങ്ങളെ കാണിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിനെതിരേ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് നിഹലാനി. 

അമീര്‍ ഖാനും അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ സെന്‍സറിങ്ങിന് കൊടുക്കുന്നതിന് മൂന്ന് ആഴ്ച മുന്‍പാണ് രംഗീല രാജ സമര്‍പ്പിക്കുന്നതെന്നുമാണ് നിഹലാനി ആരോപിച്ചിരുന്നു. അനാവശ്യമായിട്ടാണ് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് എന്നാണ് അദ്ദേഹം പറയുന്നത്.  വിവാദ വ്യവസായി വിജയ് മല്യയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com