'എല്ലാ മനുഷ്യര്‍ക്കും സ്ത്രീകളുടെ മാറിടത്തോട് ആരാധനയാണ്, ഞാനും വ്യത്യസ്തയല്ല'; സ്തനാര്‍ബുദത്തോട് പോരാടിയ താഹിറ പറയുന്നു

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടയിലാണ് താഹിറ ക്യാന്‍സറിന്റെ പിടിയിലാവുന്നത്
'എല്ലാ മനുഷ്യര്‍ക്കും സ്ത്രീകളുടെ മാറിടത്തോട് ആരാധനയാണ്, ഞാനും വ്യത്യസ്തയല്ല'; സ്തനാര്‍ബുദത്തോട് പോരാടിയ താഹിറ പറയുന്നു

രീരത്തിനൊപ്പം മനസിനേയും തളര്‍ത്തിക്കളയുന്ന കാന്‍സറിനെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ ചിലരെ അങ്ങനെയൊന്നും തോല്‍പ്പിക്കാനാവില്ല. ലോകം പേടിക്കുന്ന ആ രോഗത്തെ അവര്‍ ചിരിച്ചുകൊണ്ടായിരിക്കും നേരിടുക. ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാന്‍, സൊനാലി തുടങ്ങിയവരെല്ലാം പോരാട്ടത്തിന്റെ പാതയിലാണ്. ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറേഷിയുടെ ഭാര്യ താഹിറ കശ്യപിന്റേയും സ്ഥാനം ഈ പട്ടികയിലാണ്. കാന്‍സറിനെതിരേയുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് തഹിറ. 

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടയിലാണ് താഹിറ ക്യാന്‍സറിന്റെ പിടിയിലാവുന്നത്. ഡയറക്റ്റര്‍ എന്ന നിലയില്‍ തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു അവര്‍. ഒരു ദിവസം  ഒരു സ്തനത്തിന് കനം ഏറിയതായി താഹിറയ്ക്ക് തോന്നി. എന്നാല്‍ ഇത് താഹിറയെ സന്തോഷിപ്പിക്കുകയാണ് ചെയ്തത്. തന്റെ ശരീര ഭാരം വര്‍ധിച്ചല്ലോ എന്നോര്‍ത്ത്. ലോകത്തെ എല്ലാവരും സ്ത്രീകളുടെ മാറിടത്തെ ആരാധിക്കുന്നവരാണ്. ഞാനും അതില്‍ നിന്ന് വ്യത്യസ്തയല്ലെന്നാണ് താഹിറ പറയുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്തനാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. വലത്തെ മാറിടം അര്‍ബുദത്തിന്റെ ആരംഭഘട്ടത്തിലായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത താഹിറയെ തളര്‍ത്തിയില്ല. ഇതിനെ നേരിടാന്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനാണ് ഇവര്‍ തീരുമാനിച്ചത്. വീട്ടില്‍ പോയി കാന്‍സറിനെക്കുറിച്ചോര്‍ത്ത് പേടിക്കുന്നതിന് പകരമായി ഇവര്‍ വൈകുന്നേരം സിനിമയ്ക്ക് പോയി. പിന്നെയാണ് ഓപ്പറേഷന്റെ ഡേറ്റ് ഫിക്‌സ് ചെയ്യുന്നത്. 

അര്‍ബദം പിടിപെട്ട സ്തനം നീക്കം ചെയ്ത ശേഷം മുന്‍കരുതല്‍ എന്നോണം കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ് താഹിറ. രോഗം ജീവിതത്തിന് പുതിയ അര്‍ത്ഥം കൊണ്ടുവന്നു എന്നാണ് അവര്‍ പറയുന്നത്. നമ്മുടെ ജീവിതം നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. മതപരമോ മറ്റെന്തെങ്കിലുമോ അയിക്കോട്ടെ. വിശ്വാസം ചികിത്സയെ സഹായിക്കുമെന്നാണ് താഹിറ പറയുന്നത്. ഏത് സാഹചര്യത്തിലും സന്തോഷത്തോടെയിരിക്കാന്‍ കാന്‍സര്‍ തന്നെ പഠിപ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com