'പനിക്ക് മരുന്നു കഴിക്കുന്നതുപോലെ അവള്‍ ഗുളിക കഴിച്ചു,  കീമോതെറാപ്പി കഴിഞ്ഞ് മുടിപോയി എല്ലുംതോലുമായ മകളെ കണ്ട് നെഞ്ചുപൊട്ടി'

മകള്‍ക്ക് തീരെ വിശപ്പില്ലാതായപ്പോഴാണ് കസ്തൂരി മകളെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നത്. മകളെയൊന്ന് ഉപദേശിക്കണം എന്നാണ് ഡോക്റ്ററോട് കസ്തൂരി പറഞ്ഞത്
'പനിക്ക് മരുന്നു കഴിക്കുന്നതുപോലെ അവള്‍ ഗുളിക കഴിച്ചു,  കീമോതെറാപ്പി കഴിഞ്ഞ് മുടിപോയി എല്ലുംതോലുമായ മകളെ കണ്ട് നെഞ്ചുപൊട്ടി'

ക്കള്‍ക്ക് ചെറിയ അസുഖം വന്നാല്‍ പോലും അത് സഹിക്കാന്‍ കഴിയാത്തവരാണ് ഭൂരിഭാഗം അമ്മമാരും. ചെറിയ പ്രായത്തില്‍ മകള്‍ കാന്‍സര്‍ ബാധിതരായാല്‍ അത് ആ കുടുംബത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. നടി കസ്തൂരിയുടെ ജീവിതവും അത്തരത്തില്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ട്. തന്റെ മകള്‍ കാന്‍സര്‍ ബാധിതയായ സമയമാണ് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടമെന്നാണ് കസ്തൂരി പറയുന്നത്. മകള്‍ കാന്‍സറിനെ അതിജീവിച്ചെങ്കിലും ഇപ്പോഴും ഈ കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ കസ്തൂരിയുടെ കണ്ണുകള്‍ നിറയും. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മകളുടെ അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

മകള്‍ക്ക് തീരെ വിശപ്പില്ലാതായപ്പോഴാണ് കസ്തൂരി മകളെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നത്. മകളെയൊന്ന് ഉപദേശിക്കണം എന്നാണ് ഡോക്റ്ററോട് കസ്തൂരി പറഞ്ഞത്. എന്നാല്‍ പിന്നീട് ജീവിതത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണുണ്ടായത്. ഡോക്റ്റര്‍മാര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മകള്‍ക്ക് കാന്‍സറാണെന്ന് മനസിലാക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കസ്തൂരിക്കായില്ല. ഡോക്ടര്‍ക്കും വൈദ്യശാസ്ത്രത്തിനും തെറ്റുപറ്റിയെന്നായിരുന്നു അവരുടെ വിശ്വാസം. ഭ്രാന്തിയെ പോലെ അവര്‍ അലറി കരഞ്ഞു. 

പിന്നീട് ചികിത്സയുടെ കാലമായിരുന്നു. പല ഡോക്റ്റര്‍മാരെ മാറിമാറിക്കാണിക്കകുകയും വിദഗ്‌ദോപദേശങ്ങള്‍ തേടുകയും ചെയ്തു. സ്റ്റംസെല്‍ മാറ്റിവെക്കണമായിരുന്നു. 50 ശതമാനം മാത്രമേ സാധ്യതകളാണ് അവര്‍ കല്‍പ്പിച്ചത്. അതിനാല്‍ താന്‍ തകര്‍ന്നുപോയി എന്നാണ് കസ്തൂരി പറയുന്നത്. ഡോക്റ്ററായ ഭര്‍ത്താവാണ് കാന്‍സര്‍ ചികിത്സയ്‌ക്കൊപ്പം ആയുര്‍വേദവും പരീക്ഷിക്കാമെന്ന് നിര്‍ദേശിക്കുന്നത്. മകളോട് രോഗത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ തങ്ങള്‍ പറയുന്നതെല്ലാം അവള്‍ അനുസരിക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. 

പനിയ്ക്ക് മരുന്നു കഴിക്കുന്നതുപോലെയാണ് അവള്‍ ഗുണികകള്‍ കഴിച്ചത്. കീമൊതെറാപ്പിയും കഴിഞ്ഞു മുടിയുമെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കാണുമ്പോള്‍ നെഞ്ചു പൊട്ടുമായിരുന്നു. അവള്‍ കഴിഞ്ഞ ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന മറ്റു കുഞ്ഞുങ്ങളെ കണ്ടതോടെയാണ് ആ അവസ്ഥയെ താന്‍ മറികടന്നതെന്നും കസ്തൂരി. രണ്ടര വര്‍ഷത്തെ ചികിത്സയും 5 വര്‍ഷത്തെ നിരീക്ഷണവും കഴിഞ്ഞ് മകളുടെ രോഗം മാറി എന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ കുടുംബത്തിന് പുനര്‍ജന്മം കിട്ടിയത് പോലെയായിരുന്നുവെന്നാണ് താരം പറയുന്നത്. 

ഇന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കസ്തൂരിയുടെ മകള്‍. നീണ്ടകാലത്തെ ചികിത്സയും മരുന്നുകളും കഴിച്ച് എല്ലുകളെല്ലാം ശോഷിച്ചിരിക്കുകയാണ്. നല്ല നര്‍ത്തകിയാകണമെന്നാണ് അവളുടെ ആഗ്രഹം. അതിജീവനത്തിന്റെ പാഠങ്ങള്‍ തനിക്ക് പറഞ്ഞു തന്നത് മകളാണെന്നാണ് കസ്തൂരി പറയുന്നത്. അനുകമ്പയോടെ ഒരു നോട്ടം പോലും അവള്‍ക്ക് കിട്ടുന്നത് താനിക്ക് ഇഷ്ടമല്ലെന്നും ഒത്തൊരുമയോടെ ഒരു വലിയ ദുരന്തത്തെ തങ്ങള്‍ മറികടന്നുവെന്നും കസ്തൂരി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com