തനിക്ക് പകരക്കാരന്‍ വേണ്ട; തലകീഴായി കിടന്ന് ടൊവിനോയുടെ സാഹസികത; വീഡിയോ വൈറല്‍

തനിക്ക് പകരക്കാരന്‍ വേണ്ട; തലകീഴായി കിടന്ന് ടൊവിനോയുടെ സാഹസികത; വീഡിയോ വൈറല്‍
തനിക്ക് പകരക്കാരന്‍ വേണ്ട; തലകീഴായി കിടന്ന് ടൊവിനോയുടെ സാഹസികത; വീഡിയോ വൈറല്‍


കൊച്ചി: ഡ്യൂപ്പില്ലാതെയാണ് ഒരു കുപ്രസിദ്ധ പയ്യനിലെ സാഹസിക രംഗങ്ങള്‍ ചെയ്തതെന്ന്് ടൊവിനോ തോമസ്. കയറുകെട്ടി തല കീഴായി കിടക്കുന്ന ടൊവിനോയുടെ വിഡിയോ ആണ് പുറത്തുവിട്ടത്. ചിത്രത്തിലെ സുപ്രധാനമായൊരു രംഗമാണിത്. മധുപാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ടൊവിനോ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി 

ഇതിന് മുന്‍പും ചിത്രത്തിലെ സാഹസികരംഗത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. പോത്തിന്റെ കൊമ്പില്‍പിടിച്ചുള്ള സാഹസികമായ രംഗം വൈറലായിരുന്നു. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല !!  പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് വിഡിയോ പങ്കുവെച്ചത്. 

അനു സിത്താരയാണ് ചിത്രത്തില്‍നായികയായി അഭിനനയിച്ചത്. വക്കീല്‍കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തി. ശ്വതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജീവന്‍ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com