ന​ഗ്ന ചിത്രങ്ങൾ ചിലർ അയച്ചുകൊണ്ടിരിക്കുന്നു ; എളുപ്പം വീഴ്ത്താമെന്നാണ് ചിലരുടെ വിചാരം ;  നടപടിക്കൊരുങ്ങി സാധിക

ഞാൻ ഓൺസ്ക്രീനിൽ ‘അഡ്ജസ്റ്റ്മെന്റ്സ്’ ചെയ്യാൻ തയാറാണ്. എന്നാൽ ഓഫ് സ്ക്രീനിൽ ഇല്ല
ന​ഗ്ന ചിത്രങ്ങൾ ചിലർ അയച്ചുകൊണ്ടിരിക്കുന്നു ; എളുപ്പം വീഴ്ത്താമെന്നാണ് ചിലരുടെ വിചാരം ;  നടപടിക്കൊരുങ്ങി സാധിക

ഹ്രസ്വചിത്രങ്ങളില ഗ്ലാമർ രംഗങ്ങളില അഭിനയത്തെ ന്യായീകരിച്ച്  നടി സാധിക വേണു​ഗോപാൽ. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കുണ്ടാകുന്ന ദുരനുഭവത്തെക്കുറിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നു പറച്ചില്‍.   ​ഗ്ലാമർ രം​ഗങ്ങളിലെ അഭിനയത്തെക്കുറിച്ച് പലരും ചോദിക്കാറുണ്ട്. അവരോടൊക്കെ എനിക്ക് ഒരു മറുപടി മാത്രമേ ഉള്ളൂവെന്ന് സാധിക പറഞ്ഞു. ഓൺസ്ക്രീനിൽ ഗ്ലാമർരംഗങ്ങളിലും ഇന്റിമേറ്റ് സീനുകളിലും അഭിനയിക്കാൻ ലജ്ജിക്കുന്നവർ ഓഫ് സ്ക്രീനിൽ എന്തു വൃത്തികേട് ചെയ്യാനും തയാറാണ്. ഞാൻ ഓൺസ്ക്രീനിൽ ‘അഡ്ജസ്റ്റ്മെന്റ്സ്’ ചെയ്യാൻ തയാറാണ്. എന്നാൽ ഓഫ് സ്ക്രീനിൽ ഇല്ല.’–സാധിക വ്യക്തമാക്കി. 

ഫെയ്സ്ബുക്കിലൂടെ ചില പുരുഷന്മാർ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറേനാൾ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാൽ ഇത് വീണ്ടും തുടരുകയാണ്. ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. 

കരിയറിനെക്കുറിച്ച് ഓര്‍ത്താണ് പലരും പ്രതികരിക്കാന്‍ ഭയപ്പെടുന്നത്. രൂക്ഷമായി പ്രതികരിക്കുന്നവരെ പിന്നീട് മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അത്തരത്തിലൊരു ദുരനുഭവത്തിലൂടെയും കടന്നുപോകേണ്ടി വന്നിട്ടില്ല. മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച ശബ്ദത്തില്‍ നോ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂവെന്നാണ് താന്‍ കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു. എന്റെ വിഡിയോ തന്നെ മോശം തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ടെന്ന് സാധിക പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com