ബി​ഗ് ബഡ്ജറ്റിൽ വീണ്ടും പ്രണവിന്റെ ആക്ഷൻ ചിത്രം; സംവിധായകനായി ഐ വി​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​  

സിനിമയുടെ തിരകഥയും അനി ശശിയുടേത് തന്നെയാണ്
ബി​ഗ് ബഡ്ജറ്റിൽ വീണ്ടും പ്രണവിന്റെ ആക്ഷൻ ചിത്രം; സംവിധായകനായി ഐ വി​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​  

പ്രണവ് മോഹൻലാലിനെ നായകനാക്കി ആക്ഷൻ ചിത്രവുമായി ഐ വി ശശിയുടെ മകൻ അനി ശശി സംവിധാനത്തിലേക്ക്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ബി​ഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരകഥയും അനി ശശിയുടേത് തന്നെയാണ്. ചിത്രത്തിൽ പ്രണവിനോടൊപ്പം മറ്റാരെല്ലാമാണ് എന്നത് സംബന്ധിച്ച് ചർച്ചകൾ പുരോ​ഗമിക്കുകയാണ്. 

മോഹൻലാൽ പ്രധാനകഥാപാത്രമായെത്തുന്ന പ്രിയദർശന്റെ  ​മ​ര​യ്ക്കാ​ർ​-​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​ത്തി​ന് ​തിരകഥ രചിച്ചതും അനിയാണ്. .​അ​രു​ൺ​ ​ഗോ​പി സംവിധാനം ചെയ്യുന്ന​ ​ഇ​രു​പ​ത്തി​യൊ​ന്നാം​ ​നൂ​റ്റാ​ണ്ടി​ലാ​ണ് ​പ്ര​ണ​വ് ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന സിനിമ. പീറ്റർ ഹെയിൻ ആക്ഷൻ ഒരുക്കുന്ന ചിത്രം മുളകുപ്പാടം ഫി​ലിംസി​ന്റെ ബാനറി​ൽ ടോമി​ച്ചൻ മുളകുപാടമാണ് നിർമ്മിക്കുന്നത് 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com