ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീണ് ആമീര്‍ ചിത്രം; എങ്ങുമെത്താതെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍: കണക്കുകള്‍ ഇങ്ങനെ

ആരാധാകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും മോശം അഭിപ്രായം ഏറ്റുവാങ്ങിയ ചിത്രം, ബോക്‌സ് ഓഫീസില്‍ പരാജയമാണ് എന്നാണ് വിലയിരുത്തല്‍.
ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീണ് ആമീര്‍ ചിത്രം; എങ്ങുമെത്താതെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍: കണക്കുകള്‍ ഇങ്ങനെ


ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമീര്‍ ഖാന്റെ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍. ആരാധാകരില്‍ നിന്നും വിമര്‍ശകരില്‍ നിന്നും മോശം അഭിപ്രായം ഏറ്റുവാങ്ങിയ ചിത്രം, ബോക്‌സ് ഓഫീസില്‍ പരാജയമാണ് എന്നാണ് വിലയിരുത്തല്‍. ആമീര്‍ ഖാന്റെ മറ്റ് സിനിമകളെ അപേക്ഷിച്ച് ഈ ബിഗ് ബജറ്റ് ചിത്രം ഇതുവരെ നേടിയത് ചെറിയ കളക്ഷനാണ്. 

ആദ്യ ദിവസത്തില്‍ 52 കോടി സ്വന്തമാക്കിയ ചിത്രം പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്ക് പോയി. ഫിലിം ട്രെയ്ഡ് വെബ്‌സൈറ്റായ ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 122.50കോടിയാണ് ചിത്രം ഇതുവരെ നേടിയത്. 

സാധാരണ ആമീര്‍ ചിത്രങ്ങള്‍ റിലീസ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ 150കോടി ക്ലബിലെത്തുമ്പോള്‍ വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് 122കോടിയിലെത്തിയത്. 

7000 സ്‌ക്രീനുകളിലായിരുന്നു 300കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ചിത്രം റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതും ചിത്രത്തിന്റെ കളക്ഷന്‍ കുറയുന്നതിന് കാരണമായി. മള്‍ട്ടിപ്ലക്‌സുകളില്‍ ടിക്കറ്റിന് 400മുതല്‍ 1500വരെ വര്‍ധനവുണ്ടായപ്പോള്‍ മറ്റ് തീയേറ്ററുകളില്‍ 200രൂപയായി. 

ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതും വെല്ലുവിളിയായി. ചിത്രത്തിന്റെ പ്രൊമോഷന്‍ ക്യാമ്പയിനുകള്‍ ശരിയായില്ല എന്നും വിമര്‍ശനമുണ്ട്. 

ആമീര്‍ ഖാനൊപ്പം വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരന്നത് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയിരുന്നു. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സന ,ഷെയ്ഖ് തുടങ്ങിയ വന്‍ താരനിരയോടെ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com