ആറാണ്ട് നീണ്ട പ്രണയം സഫലം; രണ്‍വീര്‍-ദീപിക വിവാഹചിത്രങ്ങള്‍, വീഡിയോ

ആറാണ്ട് നീണ്ട പ്രണയം സഫലം; രണ്‍വീര്‍-ദീപിക വിവാഹചിത്രങ്ങള്‍, വീഡിയോ
ആറാണ്ട് നീണ്ട പ്രണയം സഫലം; രണ്‍വീര്‍-ദീപിക വിവാഹചിത്രങ്ങള്‍, വീഡിയോ

ഇറ്റലി: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡിന്റെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി. ഇറ്റലിയിലെ ലേക് കോമോ റിസോര്‍ട്ടിലായിരുന്നു വിവാഹചടങ്ങുകള്‍. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബുധനാഴ്ച രണ്‍വീറിന്റെ മതാചാരപ്രകാരം സിന്ധി രീതിയിലുളള വിവാഹച്ചടങ്ങുകള്‍ നടക്കും.

കനത്ത കാവലിലാണ് ദീപികയെ രണ്‍വീര്‍ മിന്നു ചാര്‍ത്തിയത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍  ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ബന്‍സാലിയുടെ തന്നെ ബാജിറോവോ മസ്താനിയിലും പത്മാവതിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com