വീട്ടമ്മയുടെ പാട്ടില്‍ മയങ്ങി എ.ആര്‍. റഹ്മാന്‍; അഭിനന്ദിച്ചുകൊണ്ട് വീഡിയോ

എ.ആര്‍ റഹ്മാന്റെ പാട്ടുപാടി അദ്ദേഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനി ബേബി
വീട്ടമ്മയുടെ പാട്ടില്‍ മയങ്ങി എ.ആര്‍. റഹ്മാന്‍; അഭിനന്ദിച്ചുകൊണ്ട് വീഡിയോ


വിശ്വരൂപം എന്ന ചിത്രത്തില്‍ ഉന്നൈ കാണാമല്‍ എന്ന ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായ ആലപ്പുഴക്കാരന്‍ രാകേഷ് ഉണ്ണിയെ ആരും മറന്നു കാണില്ല. ശങ്കര്‍ മഹാദേവനെപ്പോലും ഞെട്ടിച്ചാണ് രാകേഷ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോള്‍ ആന്ധ്രയില്‍ നിന്നുള്ള ഒരു സാധാരണക്കാരിയായ വീട്ടമ്മയാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. എ.ആര്‍ റഹ്മാന്റെ പാട്ടുപാടി അദ്ദേഹത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനി ബേബി. 

കുറച്ചു ദിവസങ്ങളായി വാട്ട്‌സാപ്പില്‍ പറന്നു നടക്കുകയായിരുന്നു ബേബിയുടെ പാട്ട്. കഴിഞ്ഞ ദിവസമാണ് റഹ്മാന്റെ ചെവിയിലെത്തിയത്. പിന്നെ അദ്ദേഹം വൈകിയില്ല പേര് അറിയാത്ത പാട്ടുകാരിയുടെ വീഡിയോ അദ്ദേഹം തന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വൈറലായിരിക്കുകയാണ് ബേബിയുടെ വീഡിയോ. 

കാതലന്‍ എന്ന തമിഴ് ചിത്രത്തന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഓ ചെലിയ എന്ന ഗാനമാണ് ആന്ധ്രാപ്രദേശുകാരിയായ സ്ത്രീ മധുരമായി ആലപിക്കുന്നത്. എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഓ ചെലിയ. പി ഉണ്ണിക്കൃഷ്ണനാണ് ഓ ചെലിയ ആലപിച്ചത്. അജ്ഞാത, മനോഹര ശബ്ദം എന്ന കാപ്ഷനിലാണ് അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

പാട്ട് ഇഷ്ടപ്പെട്ട് തെലുങ്ക് സംഗീത സംവിധായകന്‍ കോടി ഗാരു അവര്‍ക്ക് സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരിക്കുകയാണ്. ബേബിയെ സിനിമയില്‍ പാടിക്കണമെന്ന് നിരവധി ആരാധകരാണ് റഹ്മാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com