'എന്നും നല്ലത് മാത്രം നല്‍കാനാവില്ല, ഒരു ചിത്രം മോശമായെന്ന് കരുതി ഇങ്ങനെ ആക്രമിക്കരുത്'; അമീറിന് പിന്തുണയുമായി കിങ് ഖാന്‍

'എല്ലായ്‌പ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമിറിന്റെ സംഭാവനകളാണ്'
'എന്നും നല്ലത് മാത്രം നല്‍കാനാവില്ല, ഒരു ചിത്രം മോശമായെന്ന് കരുതി ഇങ്ങനെ ആക്രമിക്കരുത്'; അമീറിന് പിന്തുണയുമായി കിങ് ഖാന്‍

വളരെ പ്രതീക്ഷയോടെയാണ് അമീര്‍ഖാന്‍ ചിത്രങ്ങളെ ആരാധകര്‍ വരവേല്‍ക്കുന്നത്. ആരാധകരുടെ പ്രതീക്ഷ കാക്കാനായി എന്നും മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഒന്ന് പാളി. എന്നത്തേയും പോലെ മികച്ച അഭിപ്രായം നേടാന്‍ അടുത്തിടെ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന് ആയില്ല. നീണ്ട നാളിന് ശേഷമുള്ള താരത്തിന്റെ തകര്‍ച്ചയെ ആഘോഷമാക്കുകയാണ് ഒരു വിഭാഗം. 

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. അമീര്‍ഖാനെ പരിഹസിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ അമീറിന് എതിരായ നടക്കുന്ന അക്രമണം ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് തീരെ പിടിച്ചിട്ടില്ല. രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കിങ് ഖാന്‍. ഒരു മോശം സിനിമയുടെ പേരില്‍ ആമിര്‍ ചെയ്ത നിരവധി നല്ല സിനിമകളെ മറക്കരുതെന്നാണ് ഷാരുഖ് പറഞ്ഞത്.

'വര്‍ഷങ്ങളായി നല്ല സിനിമകള്‍ സമ്മാനിക്കുന്ന അതുല്യ പ്രതിഭകളാണ് ആമിറും അമിതാഭ് ബച്ചനും. ഒരു തെറ്റായ തെരഞ്ഞെടുപ്പിന്റെ പേരില്‍ അതിരുവിട്ട വിമര്‍ശനം ശരിയല്ല. എല്ലായ്‌പ്പോഴും നല്ല സിനിമകള്‍ നല്‍കാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ബോളിവുഡിലെ മികച്ച സിനിമകളില്‍ പലതും ആമിറിന്റെ സംഭാവനകളാണ്' ഷാരുഖ് പറഞ്ഞു. 

അമിതാഭ് ബച്ചന്‍, കത്രീന കൈഫ് തുടങ്ങിയ വന്‍ താരനിരയുണ്ടായിട്ടും തഹ്‌സ് ഓഫ് ഹിന്ദുസ്ഥാന് പിടിച്ചു നില്‍ക്കാനായില്ല. ആദ്യത്തെ ദിവസം റെക്കോഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ മോശം അഭിപ്രായം ഉയര്‍ന്നതോടെ കളക്ഷന്‍ കാര്യമായി ഇടിയുകയായിരുന്നു. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com