ഞാന്‍ പള്ളിയില്‍ കയറണമെങ്കില്‍ രാഖി പരസ്യമായി മാപ്പ് പറയണം: അരിശം തീരാതെ തനുശ്രീ ദത്ത

രാഖിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടും സാക്ഷാല്‍ യേശുക്രിസ്തുവിനോട് വരെ അരിശത്തിലാണ് തനുശ്രീ ഇപ്പോള്‍.
ഞാന്‍ പള്ളിയില്‍ കയറണമെങ്കില്‍ രാഖി പരസ്യമായി മാപ്പ് പറയണം: അരിശം തീരാതെ തനുശ്രീ ദത്ത

മീ ടൂ കാമ്പയിനുമായി ബന്ധപ്പെട്ട് തനുശ്രീ ദത്തയും രാഖി സാവന്തും തമ്മില്‍ തുറന്ന യുദ്ധത്തിലാണ്. ഒരു ഗുസ്തിക്കാരിയുടെ ഇടിയേറ്റ് രാഖി വീണിട്ടും തനുശ്രീയുടെ അരിശം തീരുന്നില്ല. രാഖിക്കുവേണ്ടി പ്രാര്‍ഥിച്ചവരോടും സാക്ഷാല്‍ യേശുക്രിസ്തുവിനോട് വരെ അരിശത്തിലാണ് തനുശ്രീ ഇപ്പോള്‍. 

തനുശ്രീ ലൈംഗികാരോപണം ഉന്നയിച്ച നാനാ പടേക്കറെ രാഖി പിന്തുണച്ചതാണ് തനുശ്രീയുടെ വൈരാഗ്യത്തിന് കാരണം. ഇതേ തുടര്‍ന്ന് രാഖിക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കുക വരെ ചെയ്തു തനുശ്രീ. കഴിഞ്ഞ ദിവസം ഒരു ഗുസ്തി താരം ഇടിച്ചിട്ടതിന് രാഖി തനുശ്രീയെയാണ് പഴിച്ചത്.

ഇപ്പോള്‍ രാഖി കാരണം തനിക്ക് യേശുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുകയാണ് തനുശ്രീ. വാര്‍ത്താക്കുറിപ്പിലാണ് തനുശ്രീ ഇക്കാര്യം വ്യക്തമാക്കിയത്. ഇടികൊണ്ട് കിടക്കുന്ന രാഖിയെ സുവിശേഷ പ്രവര്‍ത്തകര്‍ പ്രാര്‍ഥനകള്‍ കൊണ്ട് ശുശ്രൂഷിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിറകെയാണ് വാര്‍ത്താക്കുറിപ്പുമായി തനുശ്രീ രംഗത്ത് വന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com