'നിന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ, സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കൂ'; കൊച്ചുമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ബിഗ് ബി

സ്‌നേഹവും അനുഗ്രവും കുഞ്ഞു രാജകുമാരിക്ക് ആവോളം നല്‍കിക്കൊണ്ടാണ് ബിഗ് ബിയുടെ പോസ്റ്റ്
'നിന്റെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ, സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കൂ'; കൊച്ചുമകള്‍ക്ക് പിറന്നാള്‍ ആശംസയുമായി ബിഗ് ബി

പിറന്നുവീണതു മുതല്‍ വാര്‍ത്താ താരമാണ് ഐശ്വര്യ റായിയുടേയും അഭിഷേകം ബച്ചന്റേയും മകള്‍ ആരാധ്യ. താരപുത്രിയുടെ ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ബോളിവുഡ് ലോകം. മുത്തച്ഛന്‍ അമിതാഭ് ബച്ചന്‍ ചെറുമകള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. 

സ്‌നേഹവും അനുഗ്രവും കുഞ്ഞു രാജകുമാരിക്ക് ആവോളം നല്‍കിക്കൊണ്ടാണ് ബിഗ് ബിയുടെ പോസ്റ്റ്. നിന്റെ ആഗ്രഹങ്ങളെല്ലാം യാഥാര്‍ത്ഥ്യമാകട്ടെയെന്നും നീണ്ട നാള്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ജീവിക്കാനാവട്ടെയെന്നും ബച്ചന്‍ കുറിച്ചു. വീടിന് ലഭിച്ച അനുഗ്രഹമാണ് ആരാധ്യ എന്നാണ് മുത്തച്ഛന്‍ പറയുന്നത്. 

കുടുംബത്തിന്റെ സന്തോഷവും അഭിമാനവും നീയാണ്. എപ്പോഴും ചിരിക്കുന്ന നിഷ്‌കളങ്കയും സ്‌നേഹമയിയുമായ പെണ്‍കുട്ടിയാവാന്‍ നിനക്ക് എന്നും സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഹൃദയം നിറഞ്ഞ് സ്‌നേഹിക്കുന്നു. ബിഗ് ബി കുറിച്ചു. ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്. 

അഭിഷേക് ബച്ചനും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. കുടുംബത്തിന്റെ സന്തോഷവും അഭിമാനവും നീയാണ് എന്ന കുറിപ്പില്‍ ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രമാണ് അഭിഷേക് പങ്കുവെച്ചിരിക്കുന്നത്. 2007 ലാണ് അഭിഷേകും ഐശ്വര്യ റായിയും വിവാഹിതരാകുന്നത്. 2011 ല്‍ ആരാധ്യ ജനിച്ചു. ബേട്ടി ബി എന്നാണ് ബച്ചന്‍ കുടുംബത്തിന്റെ ആരാധകര്‍ക്കിടയില്‍ ആരാധ്യ അറിയപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com