വിശ്വാസം പൂർത്തിയാക്കി; അജിത്തും ശാലിനിയും മക്കളും ​ഗോവൻ ട്രിപ്പിൽ; ചിത്രങ്ങൾ, വീഡിയോ

ചെറിയൊരു ഇടവേള എടുത്ത് സിനിമാ തിരക്കുകളിൽ നിന്ന് മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം
വിശ്വാസം പൂർത്തിയാക്കി; അജിത്തും ശാലിനിയും മക്കളും ​ഗോവൻ ട്രിപ്പിൽ; ചിത്രങ്ങൾ, വീഡിയോ

മിഴ് നടൻ അജിത്ത് ആരാധകരുടെ ആവേശമാണ് എല്ലായ്പ്പോഴും. അവർ സ്നേഹപൂർവം തല എന്നാണ് അജിത്തിനെ വിളിക്കാറുള്ളത്. ഏറ്റവും പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു തല. വിശ്വാസം സിനിമയുടെ ജോലികൾ പൂർത്തിയാക്കി അദ്ദേഹം തന്റെ കുടുംബത്തിനൊപ്പം ഇടവേള ആസ്വദിക്കുകയാണിപ്പോൾ.

ചെറിയൊരു ഇടവേള എടുത്ത് സിനിമാ തിരക്കുകളിൽ നിന്ന് മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് താരം. അജിത്തും ഭാര്യ ശാലിനിയും മക്കളായ അനൗഷ്ക, അദ്വൈത് എന്നിവരാണ് ​ഗോവൻ യാത്ര പോയത്.

ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രിയ താരത്തിന്റെ വിശ്വാസം സിനിമ കാത്തിരിക്കുന്ന ആരാധകർ തലയുടെ കുടുംബത്തിനൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. 

വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വിശ്വാസം. ചിത്രം അടുത്ത പൊങ്കലിന് തിയറ്റിലെത്തും. 

 
 
 
 
 
 
 
 
 
 
 
 
 

thala

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com