'അച്ഛന്റെ അച്ഛനല്ലേ, എന്നിട്ടും എന്താണ് നമുക്കൊപ്പം താമസിക്കാത്തത്'; ഷാരുഖ് ഖാന്റെ മകന്റെ സംശയത്തെക്കുറിച്ച് ബിഗ് ബി

താന്‍ ഷാരുഖ് ഖാന്റെ അച്ഛനാണെന്നാണ് അബ്‌റാം വിശ്വസിക്കുന്നതെന്നും താന്‍ അവര്‍ക്കൊപ്പം താമസിക്കാത്തതില്‍ അവന്‍ അത്ഭുതപ്പെടുന്നുണ്ടെന്നുമാണ്  അദ്ദേഹം പറയുന്നത്
'അച്ഛന്റെ അച്ഛനല്ലേ, എന്നിട്ടും എന്താണ് നമുക്കൊപ്പം താമസിക്കാത്തത്'; ഷാരുഖ് ഖാന്റെ മകന്റെ സംശയത്തെക്കുറിച്ച് ബിഗ് ബി

ഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും മകള്‍ ആരാധ്യ ബച്ചന്റെ പിറന്നാള്‍ ആഘോഷമായിരുന്നു ഇന്നലെ. ബച്ചന്‍ കുടുംബത്തിലെ കുട്ടിത്താരത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ബോളിവുഡിലെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ എത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങള്‍. എന്നാല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് അബ്‌റാമിനേക്കുറിച്ച് അമിതാബ് ബച്ചന്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ്. അബ്‌റാമിന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമിതാബ് ബച്ചന്റെ ചിത്രത്തോടൊപ്പമാണ് രസകരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

താന്‍ ഷാരുഖ് ഖാന്റെ അച്ഛനാണെന്നാണ് അബ്‌റാം വിശ്വസിക്കുന്നതെന്നും താന്‍ അവര്‍ക്കൊപ്പം താമസിക്കാത്തതില്‍ അവന്‍ അത്ഭുതപ്പെടുന്നുണ്ടെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം അദ്ദേഹം പറയുന്നത്. ഇതാണ് കുഞ്ഞ് അബ്രാം, ഷാരുഖ് ഖാന്റെ ഇളയ മകന്‍. അവന്‍ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും ഞാന്‍ അവന്റെ അച്ഛന്റെ അച്ഛനാണെന്നാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഷാരുഖ് ഖാന്റെ അച്ഛന്‍ അവനൊപ്പം താമസിക്കാത്തത് എന്ന് അത്ഭുതപ്പെടുന്നത്. ബിഗ് ബി കുറിച്ചു. 

അബ്‌റാമിനൊപ്പമുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. ആരാധകര്‍ ആവേശത്തോടെയാണ് പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്. ഇതിന് മുന്‍പ് ഷാരുഖ് ഖാനും ഇതേ കാര്യം വെളിപ്പെടുത്തിയിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ കബി ഖുശി കബി ഖം എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചന്റെ മകനായി ഷാരുഖ് ഖാന്‍ എത്തുന്നത്. കൂടാതെ ഭൂത്‌നാഥ്, കബി അല്‍വിദ ന കെഹ്്ന, മൊഹബ്ബതെയ്ന്‍ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. ആരാധ്യയുടെ ആറാമത്തെ പിറന്നാളായിരുന്നു ഇന്നലെ.നിരവധി ബോളിവുഡ് താരങ്ങളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com