ശ്രീലങ്കയില്‍ ആടിത്തിമിര്‍ത്ത് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഒപ്പം കൂടി ഭാവനയും ഗീതുവും, വീഡിയോ വൈറല്‍ 

മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് ഇരുവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ളത്
ശ്രീലങ്കയില്‍ ആടിത്തിമിര്‍ത്ത് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും; ഒപ്പം കൂടി ഭാവനയും ഗീതുവും, വീഡിയോ വൈറല്‍ 

നൃത്തചുവടുകളുമായി സ്‌റ്റേജില്‍ നിറഞ്ഞാടുന്ന ഇന്ദ്രജിത്തിന്റെയും ഭാര്യ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന സുഹൃത്തിന്റെ വിവാഹപരിപാടികളില്‍ പങ്കെടുക്കാനെത്തിയതാണ് താരദമ്പതികള്‍. ഇരുവരുടെയും സുഹൃത്തായ നിലുഫര്‍ ഷെരീഫിന്റെ സംഗീത് രാവില്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്. 

മക്കളായ പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമാണ് ഇരുവരും വിവാഹത്തില്‍ പങ്കെടുക്കാന്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ളത്. പരിപാടികളുടെ ഭാഗമായി പ്രാര്‍ത്ഥനയുടെ പാട്ടും നൃത്തവും ഉണ്ടായിരുന്നു.

പൂര്‍ണ്ണിമയ്ക്കുപുറമെ ഭാവനയും ഗീതു മോഹന്‍ദാസും വിവാഹപരിപാടികളുടെ ഭാഗമായി ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. സംഗീത് രാവില്‍ ഭാവന നൃത്തം ചെയ്യുന്ന വീഡിയോകളും ഇപ്പോള്‍ പുറത്തുവന്നുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com