മീടു കാംപെയ്‌നെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രീതി സിന്റ

താന്റെ പരാമര്‍ശം വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.
മീടു കാംപെയ്‌നെക്കുറിച്ച് ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് പ്രീതി സിന്റ


മീടു കാംപെയ്‌നെക്കുറിച്ച് പ്രീതി സിന്റ നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതോടെ നടിയെ വിമര്‍ശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്നാല്‍ ബോളിവുഡ് ഹംഗാമയ്ക്ക് താന്‍ നല്‍കിയ അഭിമുഖത്തില്‍ മീ ടൂ ക്യാംപെയിനിനെ കുറിച്ചു പറഞ്ഞ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് വളച്ചൊടിച്ചെന്ന ആരോപണവുമായി ബോളിവുഡ് താരം പ്രീതി സിന്റ രംഗത്തെത്തിയിരിക്കുകയാണ്. 

താന്റെ പരാമര്‍ശം വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് പ്രീതി ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ നിസാരക്കാരിയും ഇന്‍സെന്‍സിറ്റീവുമായി കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രീതി പറഞ്ഞു. എന്തെങ്കിലും മീടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടിയായിരുന്നു വിവാദമായത്. 

തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞിരുന്നു. നവംബര്‍ 16നാണ് ബോളിവുഡ് ഹംഗാമയില്‍ ഈ അഭിമുഖം വന്നത്.

ഇതിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രീതി സിന്റ തന്നെ വന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തു വളച്ചൊടിച്ച് കൊടുത്തതില്‍ വളരെ ദുഃഖമുണ്ടെന്നും, അഭിമുഖത്തിനായി എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നും താന്‍ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. 

മാത്രമല്ല, അന്നേദിവസം താന്‍ 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ബോളിവുഡ് ഹംഗാമ മാത്രമാണ് തന്റെ അഭിമുഖം എഡിറ്റ് ചെയ്ത് നല്‍കിയതെന്നും, അതില്‍ നിരാശയുണ്ടെന്നും ട്വിറ്ററില്‍ വ്യക്തമാക്കി. എന്നാല്‍ ഈ മറുപടി ആരെയും തൃപ്തിപ്പെടുത്തിയിട്ടില്ല. പ്രീതിയോട് പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്. പ്രീതിയുടെ ആരോപണത്തില്‍ ഇതുവരെ ബോളിവുഡ് ഹംഗാമ പ്രതികരിച്ചിട്ടുമില്ല.

അഭിമുഖത്തില്‍ പ്രീതി സിന്റ നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും ഖേദകരമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. പ്രീതി മീടൂ മൂവ്‌മെന്റിനെ പരിഹസിക്കുകയാണെന്നും ആക്രമണത്തെ അതിജീവിച്ചവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും സോഷ്യല്‍ മീഡിയ യൂസേഴ്‌സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com