'സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി പോലെ അഭിനയം നിര്‍ത്തുന്നു' 

സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നത്.
'സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി പോലെ അഭിനയം നിര്‍ത്തുന്നു' 

വിവാഹശേഷം അഭിനയം നിര്‍ത്തുന്ന നടിമാരെ വിമര്‍ശിച്ച് നടന്‍ വിജയരാഘവന്‍ വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കെയാണ് വിജയരാഘവന്‍ തന്റെ സഹപ്രവര്‍ത്തകരായ എല്ലാ നടിമാരെയും ഇത്തരത്തില്‍ ഉപദേശിച്ച് സംസാരിച്ചത്. 

'സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്തപോലെ അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. സിനിമയിലുള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നത്'- വിജയരാഘവന്‍ വ്യക്തമാക്കി. 

തനിക്ക് ഒരു പത്ത് ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണാഗ്രമെന്നും വിജയരാഘവന്‍ വ്യക്തമാക്കി. ജീവിതത്തില്‍ ആരാകണമോ എന്തൊക്കെ ചെയ്യണമെന്നോ എന്നതെല്ലാം നടനിലൂടെ തനിക്ക് സാധിക്കപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com