അക്രമ രംഗങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ ഹോളിവുഡ് പരാജയമെന്ന് അനുരാഗ് കശ്യപ്

അഭിനയത്തിന്റെയും വയലന്‍സിന്റെയും 'മക് ഡൊണാള്‍ഡ്‌സ്' പതിപ്പാണ് അമരിക്കന്‍ അക്രമ സീനുകള്‍
അക്രമ രംഗങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ ഹോളിവുഡ് പരാജയമെന്ന് അനുരാഗ് കശ്യപ്

ബോളിവുഡ് ചിത്രം ഗാങ്‌സ് ഓഫ് വസേപുറിലും വെബ് സീരീസായ സേക്രഡ് ഗെയിംസിലുമൊക്കെ അക്രമവും കൊലപാതകവും ഉള്‍പ്പെടെ ക്രൂരമായ രംഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ ലഭിച്ച ഒരു സാധ്യതയും സംവിധായകന്‍ അനുരാഗ് കശ്യപ് പാഴാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ബോളിവുഡിലെ വയലന്‍സ് ചിത്രങ്ങളുടെ മാസ്റ്റര്‍ എന്നാണ് അനുരാഗിനെ വിശേഷിപ്പിക്കുന്നതും. ആളുകളെ അവര്‍ ഏറ്റവുമധികം പേടിക്കുന്ന സംഭവങ്ങളിലൂടെ കൂട്ടികൊണ്ടുപോകുന്ന പ്രക്രിയ താന്‍ വളരെയധികം ആസ്വദിക്കുന്നതാണെന്നാണ് അനുരാഗിന്റെ വാക്കുകള്‍

ഹോളിവുഡ് ചിത്രങ്ങളില്‍ അക്രമരംഗങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അനുരാഗ്. ഡിന്റെ ശ്രദ്ധ വാണിജ്യവത്കരിക്കുന്നതിലാണെന്നും അമേരിക്കന്‍ സിനിമകള്‍ അക്രമ രംഗങ്ങളുടെ സാധ്യത വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ലെന്നുമാണ് അനുരാഗിന്റെ അഭിപ്രായം. 

'ഹോളിവുഡ് വയലന്‍സിന്റെ സാധ്യത ഉപയോഗിക്കുന്നില്ല. അഭിനയത്തിന്റെയും വയലന്‍സിന്റെയും 'മക് ഡൊണാള്‍ഡ്‌സ്' പതിപ്പാണ് അമരിക്കന്‍ അക്രമ സീനുകള്‍. മറ്റു ഭാഷകളില്‍ നിന്ന് കടമെടുത്ത് അവ കൂടുതല്‍ വാണിജ്യപരവും ആസ്വാദ്യകരവുമായ രീതിയില്‍ അവതരിപ്പിക്കുകയാണ് അമേരിക്കന്‍ സിനിമകള്‍ ചെയ്യുന്നത്. ചില സിനിമകള്‍ ഒഴിച്ചാല്‍ മറ്റൊന്നും വയലന്‍സിന്റെ സാധ്യകള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല', അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അനുരാഗ് പറഞ്ഞു. 

സൂപ്പര്‍ഹീറോ ചിത്രങ്ങളില്‍ വയലന്‍സ് ഉപയോഗിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അനുരാഗ് വ്യക്തമാക്കി. അക്രമരംഗങ്ങളുടെ ആഴം അവതരിപ്പിക്കേണ്ടതിന് പകരം അവ ആഘോഷമാക്കുകയാണ് സൂപ്പര്‍താര സിനിമകളില്‍ കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലെ ഹീറോ ആണെന്ന് കാണിക്കാന്‍ അക്രമരംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ അതിനെ ആഘോഷിക്കുന്ന രീതിയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com