അഞ്ജു മരിച്ചെന്ന് സോഷ്യല്‍മീഡിയ; പ്രതികരണവുമായി നടി 

ഇത്തരം വ്യാജവാര്‍ത്തകള്‍ തന്നെയും തന്റേ  കുടുംബത്തെയും ഒന്നടങ്കം ഉലച്ചതായി ബേബി അഞ്ജു
അഞ്ജു മരിച്ചെന്ന് സോഷ്യല്‍മീഡിയ; പ്രതികരണവുമായി നടി 

ചെന്നൈ: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്തകളില്‍ വിശദീകരണവുമായി നടി ബേബി അഞ്ജു. ഇത്തരം വ്യാജവാര്‍ത്തകള്‍ തന്നെയും തന്റേ  കുടുംബത്തെയും ഒന്നടങ്കം ഉലച്ചതായി ബേബി അഞ്ജു തുറന്നുപറഞ്ഞു. 

മാനസികമായി ഏറെ വേദനിപ്പിക്കുന്നതാണ് ഇത്തരം വ്യാജവാര്‍ത്തകള്‍. നിരവധി ആളുകള്‍ക്ക് ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഈ പട്ടികയില്‍ തന്റെ പേരും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും നടി പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലാണ് ബേബി അഞ്ജു മരിച്ചതായുളള അഭ്യൂഹങ്ങള്‍ പരന്നത്. കേളടി കണ്‍മണി ചിത്രത്തിലെ അഭിനേത്രി മരിച്ചു എന്ന തരത്തിലായിരുന്നു വ്യാജവാര്‍ത്ത. പിന്നിട് ഇത് വ്യാജമാണെന്നും ചിലര്‍ മനഃപൂര്‍വം കുഴപ്പം സൃഷ്ടിക്കുകയാണെന്നും തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നടി തന്നെ രംഗത്തുവന്നത്.

അഞ്ജു കുടംബത്തൊടൊപ്പം സന്തോഷമായി ജീവിക്കുന്നുണ്ടെന്ന്  ഛായാഗ്രാഹകന്‍ നാട്ടി ട്വിറ്ററില്‍ കുറിച്ചു. എന്തിന് വേണ്ടിയാണ് ഇത്തരത്തിലുളള വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മലയാളം, തമിഴ് സിനിമകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിയാണ് അഞ്ജു. കേളടി കണ്മണി, ഉള്‍പ്പെടെയുളള ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com