തുണിയ്ക്ക് പകരം ആഭരണം മാത്രം; ഷക്കീല- നോട്ട് എ പോണ്‍സ്റ്റാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

നഗ്നമായ ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം ധരിച്ച് നിൽക്കുന്ന നടി റിച്ച ഛദ്ദയാണ് പോസ്റ്ററിലുള്ളത്
തുണിയ്ക്ക് പകരം ആഭരണം മാത്രം; ഷക്കീല- നോട്ട് എ പോണ്‍സ്റ്റാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

ടി ഷക്കീലയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നഗ്നമായ ശരീരത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം ധരിച്ച് നിൽക്കുന്ന നടി റിച്ച ഛദ്ദയാണ് പോസ്റ്ററിലുള്ളത്.

ബോള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് കുറിച്ചാണ് റിച്ച പോസ്റ്റര്‍ പങ്കുവച്ചത്. പ്രശസ്ത കന്നഡ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഇന്ദ്രജിത് ലങ്കേഷ് ആദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

തെലുങ്കിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച ഷക്കീല ബ്യൂട്ടി പാലസ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. പതിനാറാം വയസില്‍ പോണ്‍ സിനിമാരംഗത്തേയ്ക്ക് കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യജീവിതവും അവര്‍ക്ക് നേരിടേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച്, ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് സൂചന. അതേസമയം ഷക്കീലയുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com