തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ കാണാന്‍ ആളില്ല; പണം തിരികെ ആവശ്യപ്പെട്ട് തീയെറ്റര്‍ ഉടമകള്‍

300 കോടി മുതല്‍ മുടക്കിലാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഒരുക്കിയത്. എന്നാല്‍ ഇതിന്റെ 40 ശതമാനം പോലും തിരികെ കിട്ടിയിട്ടില്ല
തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ കാണാന്‍ ആളില്ല; പണം തിരികെ ആവശ്യപ്പെട്ട് തീയെറ്റര്‍ ഉടമകള്‍

മുംബൈ; വളരെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ വന്‍ താര നിര അണിനിരന്ന ചിത്രം അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തങ്ങളില്‍ ഒന്നാവുകയാണ് ഈ ബിഗ് ബജറ്റ് ചിത്രം. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിട്ടിട്ടും മുടക്കു മുതലിന്റെ പകുതി പോലും നേടാന്‍ അമീര്‍ ചിത്രത്തിനായിട്ടില്ല. ചിത്രം പരാജയമായതിന് പിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് തീയെറ്റര്‍ ഉടമകള്‍. 

300 കോടി മുതല്‍ മുടക്കിലാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഒരുക്കിയത്. എന്നാല്‍ ഇതിന്റെ 40 ശതമാനം പോലും തിരികെ കിട്ടിയിട്ടില്ല. ഇതുവരെ 145.96 കോടി മാത്രമാണ്. ആദ്യ ദിനം മികച്ച കളക്ഷന്‍ നേടിയെങ്കിലും ചിത്രത്തിന് മോശം അഭിപ്രായം ലഭിച്ചതോടെ പിന്നീട് തകര്‍ന്ന് അടിയുകയായിരുന്നു.  ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ ചിത്രത്തെ കൈവിട്ടു. ഇതോടെ വന്‍ നഷ്ടത്തിലേക്ക് ചിത്രം കൂപ്പു കുത്തുകയാണ്. 

ആദ്യ ദിവസം ഇന്ത്യയില്‍ ഉടനീളം സിനിമ റിലീസ് ചെയ്തത് 5000 സ്‌ക്രീനുകളിലായിരുന്നു. അതിപ്പോള്‍ 1800 സ്‌ക്രീനുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ആദ്യ ആഴ്ച 134.95 കോടി കളക്ട് ചെയ്ത സിനിമ രണ്ടാമത്തെ ആഴ്ച നേടിയത് വെറും 5.40 കോടിയാണ്. ഇതോടെ വന്‍ നഷ്ടം നേരിടുന്ന തീയറ്ററുകള്‍ അമീര്‍ഖാനെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. വന്‍ നഷ്ടം നേരിട്ടതോടെ തങ്ങളുടെ 50 ശതമാനം നഷ്ടം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നാണ് തീയറ്റര്‍ ഉടമകളുടെ ആവശ്യം. യാശ്‌രാജ് ഫിലിംസ്, ആമിര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്നും അല്ലെങ്കില്‍ ഏതാനും തീയറ്ററുകള്‍ അടച്ചിടേണ്ടി വരുമെന്നുമാണ് തീയേറ്റര്‍ ഉടമകള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com