'സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല...ജയസൂര്യയുടെ സിനിമ കാണാന്‍ വരൂ എന്ന് ഞാന്‍ ആരെയും ക്ഷണിക്കാറില്ലല്ലോ'

ഫേസ്ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. അതിനെ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മാത്രമുള്ള സാമൂഹിക പ്രവര്‍ത്തനമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും
'സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെ ഗൗനിക്കാറേയില്ല...ജയസൂര്യയുടെ സിനിമ കാണാന്‍ വരൂ എന്ന് ഞാന്‍ ആരെയും ക്ഷണിക്കാറില്ലല്ലോ'

 സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കാറില്ലെന്ന് നടന്‍ ജയസൂര്യ. എന്റെ ഫേസ്ബുക്ക് പേജിലൂടെ എനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നു. അതിനെ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മാത്രമുള്ള സാമൂഹിക പ്രവര്‍ത്തനമാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും താരം വ്യക്തമാക്കി.

ഒരു പൗരനെന്ന നിലയില്‍ പല കാര്യങ്ങളും ചെയ്യുന്നുണ്ടാവും. അതിനെ സിനിമയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. ഒരാളോടും ' ദേ ജയസൂര്യയുടെ സിനിമ കാണൂ.. എന്ന് ഞാന്‍ ക്ഷണിക്കാറില്ലല്ലോ. മേരിക്കുട്ടിയെ, ഷാജിപാപ്പനെ കാണാന്‍ ആളുകള്‍ തിയേറ്ററിലേക്ക് വരുന്നതിലാണ് താത്പര്യമെന്നും ജയസൂര്യ പറഞ്ഞു.

സിനിമയില്‍ കംഫര്‍ട്ടബിള്‍ എന്നൊരു നിലയേ ഇല്ലെന്നും ഒരു ശതമാനം പോലും ഈഗോ ഇല്ലാത്തപ്പോഴാണ് സുഗമമായി കഥാപാത്രമായി മാറാന്‍ കഴിയുകയെന്നും താരം പറയുന്നു. സിനിമ നന്നാവാന്‍ വേണ്ടി കഥാപാത്രം ആവശ്യപ്പെടുന്ന ഏതറ്റം വരെയും പോകാന്‍ തയ്യാറാവാറുണ്ടെന്നും സിനിമയല്ലാതെ മറ്റൊന്നും മനസില്‍ ഇല്ലാത്തയാളാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. ടര്‍ബോ പീറ്ററും ആട് -3 യുമാണ് ജയസൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com