'ചിത്രത്തില്‍ വിവാദങ്ങളില്ല, പറയുന്നത് അയ്യപ്പന്റെ ജീവിതം'; അവസരം മുതലാക്കുകയല്ലെന്നും നിര്‍മാതാവ്‌

'ചിത്രത്തില്‍ വിവാദങ്ങളില്ല, പറയുന്നത് അയ്യപ്പന്റെ ജീവിതം'; അവസരം മുതലാക്കുകയല്ലെന്നും നിര്‍മാതാവ്‌

സാഹസങ്ങളും നിലനില്‍പ്പും മാളികപ്പുറത്തമ്മയുമായുള്ള ബന്ധവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്

ബരിമല വിഷയമാണ് ഇപ്പോള്‍ കേരളത്തിലെ ട്രെന്‍ഡിങ് സബ്ജക്റ്റ്. സുപ്രീംകോടതി വിധിയ്‌ക്കെതിരേ പ്രതിഷേധം രൂക്ഷമാവുകയാണ്. അതിനിടയിലാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നടന്‍ പൃഥ്വിരാജ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. അയ്യപ്പന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരം പുറത്തുവിട്ടത്. കാട്ടിനുള്ളില്‍ ഏകാകിയായി ധ്യാനിച്ചിരിക്കുന്ന അയ്യപ്പനെയാണ് പോസ്റ്ററില്‍ കാണുന്നത്. സിനിമയെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നു. കേരളത്തിലെ നിലവിലെ സാഹചര്യത്തെ സിനിമയ്ക്കായി ഉപയോഗിക്കുകയാണ് എന്നാണ് പ്രധാന ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓഗസ്റ്റ് സിനിമയിലെ ഷാജി നടേശന്‍.

ശബരിമല പ്രശ്‌നത്തെ തങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുകയല്ലെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഏറ്റവും ശുഭകരമായ സമയമായതിനാലാണ് ഇപ്പോള്‍ തന്നെ ചിത്രം പ്രഖ്യാപിച്ചത് എന്നാണ് ഷാജി പറയുന്നത്. വിവാദമുണ്ടാക്കാന്‍ വേണ്ടി മുന്‍കൂട്ടി തയാറാക്കി പ്രഖ്യാപിച്ചതൊന്നുമല്ല. ചിത്രത്തിന്റെ തിരക്കഥയിലും വിവാദമാക്കാന്‍ ഒന്നുമില്ല. രണ്ട് വര്‍ഷമായി ചിത്രത്തെക്കുറിച്ച് പ്ലാന്‍ ചെയ്യാന്‍ തുടങ്ങിയിട്ട്. എല്ലാം ശരിയാവാനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ഷാജി നടേശന്‍ പറയുന്നത്. 

അടുത്ത വര്‍ഷം വിഷുവിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തില്‍ നാല് വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. അയ്യപ്പന്റെ മാത്രം കഥയായിരിക്കില്ല ഇത്. അയ്യപ്പനുമായി ബന്ധമുള്ള വാവര്‍, ഉദയനന്‍, മാളികപ്പുറത്തമ്മ, പന്തളം രാജാവും രാജ്ഞിയും എല്ലാവരേക്കുറിച്ചും ചിത്രത്തില്‍ പറയുന്നുണ്ട്. 

കഥാപാത്രങ്ങളെ കൂടുതല്‍ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സിനിമയ്ക്കുവേണ്ടി കഥാപാത്രത്തെ പെരുപ്പിച്ചു കാണിക്കാനോ ടിവി സീരിയല്‍ പോലെയാക്കാനോ ഇവര്‍ക്ക് താല്‍പ്പര്യമില്ല. അദ്ദേഹമൊരു രാജകുമാരനാണ്. വിപ്ലവകാരി, സാധാരണ മനുഷ്യന്മാരെപ്പോലെ ഒരാള്‍. ഗൗതം ബുദ്ധനേയും ശ്രീകൃഷ്ണനേയും പോലെയാണ് അദ്ദേഹം അമാനുഷികശക്തി കൈവരിച്ചത്. കരുണയിലൂടെയും ത്യാഗത്തിലൂടെയും പ്രവൃത്തിയിലൂടെയുമൊക്കെയാണ് അദ്ദേഹം ആരാധനാ മൂര്‍ത്തിയായത്. ഇതിനെക്കുറിച്ചാണ് ചിത്രത്തിലൂടെ കാണിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ സാഹസങ്ങളും നിലനില്‍പ്പും മാളികപ്പുറത്തമ്മയുമായുള്ള ബന്ധവുമെല്ലാം ചിത്രത്തില്‍ പറയുന്നുണ്ട്. ഷാജി വ്യക്തമാക്കി. 

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് സിനിമയാണ് അയ്യപ്പന്‍ ഒരുക്കുന്നത്. പൃഥ്വിരാജും, സന്തോഷ് ശിവനും നടന്‍ ആര്യയുമാണ് ഷാജി നടേശനെ കൂടാതെ ഓഗസ്റ്റ് സിനിമാസിലുണ്ടായിരുന്നത്. പിന്നീട് സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങാന്‍ പൃഥ്വിരാജ് ഓഗസ്‌ററ് സിനിമ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com