'ഞാന്‍ അവരുടെ സുഹൃത്ത് മാത്രമാണ്, ഒരിക്കലും അമ്മയാവാന്‍ കഴിയില്ല'; സെയ്ഫിന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കരീന

നടി അമൃതസിങ്ങുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് സാറയും ഇബ്രാഹിമും
'ഞാന്‍ അവരുടെ സുഹൃത്ത് മാത്രമാണ്, ഒരിക്കലും അമ്മയാവാന്‍ കഴിയില്ല'; സെയ്ഫിന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കരീന


സേയ്ഫ് അലി ഖാന്റെ ആദ്യ വിവാഹത്തിലെ മക്കളുടെ അമ്മയാവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി നടി കരീന കപൂര്‍. സാറയ്ക്കും ഇബ്രാഹിമിനും താന്‍ എപ്പോഴും ഒരു സുഹൃത്തായിരിക്കുമെന്നും അമ്മയാവാന്‍ കഴിയില്ലെന്നുമാണ് താരം വ്യക്തമാക്കിയത്. സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്ന സാറ അലി ഖാന്‍ കോഫി വിത്ത് കരണില്‍ രണ്ടാനമ്മ കരീനയെക്കുറിച്ചുള്ള സൗഹൃദത്തെക്കുറിച്ച് മനസു തുറന്നിരുന്നു. അതിന് പിന്നാലെയാണ് സെയ്ഫിന്റെ മക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കരീന തുറന്നു പറഞ്ഞത്. 

'ഞാനിത് എപ്പോഴും സെയ്ഫിനോടും സാറയോടും ഇബ്രാഹിമിനോടും പറയാറുണ്ട, എനിക്ക് അവരുടെ സുഹൃത്താകാനേ കഴിയൂ അമ്മയാകാന്‍ കഴിയില്ല എന്ന്. കാരണം അവരെ അതിശയകരമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന ഒരു അമ്മ അവര്‍ക്കുണ്ട്. എനിക്കവരുടെ സുഹൃത്താകാന്‍ മാത്രമേ കഴിയൂ. ഞാനവരെ ഒരുപാട് സ്‌നേഹിക്കുന്നു. അവര്‍ക്ക് എന്നെയോ എന്റെ ഉപദേശമോ വേണമെങ്കില്‍ ഞാന്‍ അവിടെ ഉണ്ടാകും. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും.' കരീന പറഞ്ഞു. 

നടി അമൃതസിങ്ങുമായുള്ള സെയ്ഫിന്റെ ആദ്യ വിവാഹത്തിലുണ്ടായ മക്കളാണ് സാറയും ഇബ്രാഹിമും. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. സാറ ബുദ്ധിയും സൗന്ദര്യവും സമന്വയിച്ച അസാധാരണ വ്യക്തിത്വമാണെന്നാണ് കരീന പറയുന്നത്. വളരെ കാലത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരു പ്രതിഭാസം ഇന്ത്യന്‍ സിനിമയിലേക്ക് വരുന്നതെന്നും സാറ വലിയ താരമാകുമെന്നും കരീന വ്യക്തമാക്കി. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com