പ്രിയങ്കയെ മിന്നുകെട്ടാന്‍ നിക്ക് ഇന്ത്യയിലേക്ക്; അഞ്ച് ദിവസം നീണ്ട വിവാഹം രാജസ്ഥാനില്‍

ഡിസംബര്‍ രണ്ടിനും മൂന്നിനുമാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടക്കുക
പ്രിയങ്കയെ മിന്നുകെട്ടാന്‍ നിക്ക് ഇന്ത്യയിലേക്ക്; അഞ്ച് ദിവസം നീണ്ട വിവാഹം രാജസ്ഥാനില്‍

ദീപ് വീര്‍ വിവാഹത്തിന് പിന്നാലെ ബോളിവുഡില്‍ വീണ്ടും താരവിവാഹത്തിന് കളമൊരുങ്ങുന്നു. നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും ഗായകനുമായ നിക് ജൊനാസും തമ്മിലുള്ള വിവാഹം ഡിസംബറില്‍ നടക്കും. പ്രിയങ്കയുടെ കഴുത്തില്‍ മിന്നുകെട്ടാന്‍ നിക് ഇന്ത്യയിലേക്ക് പുറപ്പെട്ടു. അഞ്ച് ദിവസം നീണ്ട വിവാഹ ചടങ്ങുകള്‍ രാജസ്ഥാനിലെ ജോദ്പൂരില്‍ വെച്ചാണ് നടക്കുന്നത്.

വിമാനത്തില്‍ നിന്നുള്ള നിക്കിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്  സിറ്റിയില്‍ നിന്ന് പുറപ്പെടും മുന്‍പ് എടുത്ത വീഡിയോ നിക്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. എന്‍വൈസി പിന്നീട് കാണാം എന്ന അടിക്കുറിപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas) on

ഡിസംബര്‍ രണ്ടിനും മൂന്നിനുമാണ് വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടക്കുക. പ്രിന്‍സ് ഹാരിയും ഭാര്യ മേഘനും ഹോളിവുഡിലെ പ്രമുഖരും വിവാഹത്തിന് എത്തുമെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തത്. വിവാഹത്തിന് മുന്നോടിയായി ബ്രൈഡല്‍ ഷവറും ബാച്ചിലര്‍ പാര്‍ട്ടിയും പ്രിയങ്ക ആഘോഷിച്ചിരുന്നു. 

അടുത്തിടെയാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. കഴിഞ്ഞവര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒന്നിച്ചെത്തിയത്. പിന്നീടാണ് ഇരുവരുടെയും പ്രണയം വാര്‍ത്തയാകുന്നതും. ഇരുവരെയും തുടര്‍ച്ചയായി യാത്രകളിലും പല വേദികളിലും ഒന്നിച്ചുകണ്ടതോടെ ഇരുവരുടെയും പ്രണയം സ്ഥിരീകരിക്കപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com