ശ്രീദേവിയേപ്പോലെ മകൾ ജാൻവിയും മലയാളത്തിലേക്ക് വരുമോ? അച്ഛനോടൊപ്പം നിന്ന് ജാൻവി പറഞ്ഞ മറുപടി 

ശ്രീദേവിയേപ്പോലെ മകൾ ജാൻവിയും മലയാളത്തിലേക്ക് വരുമോ? അച്ഛനോടൊപ്പം നിന്ന് ജാൻവി പറഞ്ഞ മറുപടി 

എന്നാണ് മലയാളത്തിൽ ഒരു സിനിമ?

'ധടക്' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് കടന്ന ജാൻവി കപൂറിന് ഇതിനോടകം തന്നെ ആരാധകർ ഏറെയാണ്. അമ്മ ശ്രീദേവിയെപ്പോലെ ജാൻവിയും മികച്ച നടിയായി സൂപ്പർതാര പദവിയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അതുകൊണ്ടുതന്നെ അച്ഛൻ ബോണി കപൂറിനൊപ്പം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയ ജാൻവി മാധ്യമങ്ങൾക്കു മുന്നിലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ജാൻവി നേരിട്ട ഒരു ചോദ്യമാണ് അമ്മയെപ്പോലെ മലയാളത്തിൽ അഭിനയിക്കുമോ? എന്നാണ് മലയാളത്തിൽ ഒരു സിനിമ എന്നത്. എന്നാൽ തന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നായിരുന്നു താരത്തിന്റെ മറുപടി. 

അമ്മയുടെ മലയാളം സിനിമകൾ കണ്ടിട്ടുണ്ടെന്നും വളരെ അനായാസമായാണ് അമ്മ അഭിനയിച്ചിരുന്നതെന്നും ജാൻവി പറഞ്ഞു. മിക്ക ഇന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുള്ളയാളാണ് അമ്മ. ഒരിക്കലും നിങ്ങള്‍ എന്നെ അമ്മയുമായി താരതമ്യം ചെയ്യരുതെന്നാണ് പറയാനുള്ളത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നോ എന്നറിയില്ല, ജാൻവി പറഞ്ഞു. 

ശ്രീദേവിയേക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോൾ ബോണി കപൂറും വികാരാധീനനായാണ് സംസാരിച്ചത്. ഭാര്യയുടെ മരണം സമ്മാനിച്ച ആഘാതത്തിൽ നിന്ന് താൻ ഇതുവരെ കരകയറിയിട്ടില്ലെന്നായ‌ിരുന്നു ബോണിയുടെ വാക്കുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com