കോപ്പിയടി വിവാദത്തില്‍ അക്ഷയ് കുമാര്‍ ചിത്രവും; മിഷന്‍ മംഗള്‍ തന്റെ കഥയാണെന്ന് അവകാശപ്പെട്ട് വനിത സംവിധായിക ഹൈക്കോടതിയില്‍

ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കാന്‍ ഇരിക്കുകയാണ്
കോപ്പിയടി വിവാദത്തില്‍ അക്ഷയ് കുമാര്‍ ചിത്രവും; മിഷന്‍ മംഗള്‍ തന്റെ കഥയാണെന്ന് അവകാശപ്പെട്ട് വനിത സംവിധായിക ഹൈക്കോടതിയില്‍

ക്ഷയ് കുമാര്‍ നായകനായെത്തുന്ന പുതിയ ചിത്രം കോപ്പിയടി വിവാദത്തില്‍. മിഷന്‍ മംഗള്‍ തന്റെ കഥയാണെന്ന് അവകാശപ്പെട്ട് വനിത സംവിധായിക ബോംബെ ഹൈക്കോടതിയെ സമീപിച്ചു. രാധ ഭരദ്വാജാണ് ചിത്രത്തിന്റെ നിര്‍മാണവും റിലീസും നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ മംഗള്‍യാനെക്കുറിച്ചുള്ള കഥ പറയുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ചലച്ചിത്രമാണിത്.  എന്നാല്‍ ചിത്രീകരണത്തിന് മുന്‍പേ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ചിത്രം. 

ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം ആരംഭിക്കാന്‍ ഇരിക്കുകയാണ്. തന്റെ തിരക്കഥയായ സ്‌പെയ്‌സ് മോംമ്‌സ് എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥയുടെ കോപ്പിറൈറ്റ് മിഷന്‍ മംഗള്‍ ലംഘിച്ചു എന്നാണ് രാധ ഭരദ്വാജ് പറയുന്നത്. നിര്‍മാതാവ് അതുല്‍ കസ്‌ബേക്കറിന് 2016 ല്‍ ചിത്രത്തിന്റെ തിരക്കഥ നല്‍കിയിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. താന്‍ എഴുതി നല്‍കുന്ന അനുവാദമില്ലാതെ ഈ പ്രെജക്റ്റ് മറ്റാര്‍ക്കും കൈമാറരുതെന്ന് കസ്‌ബേകറിന്റെ കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ചോദിക്കാതെ കസ്‌ബേകര്‍ തിരക്കഥ വിദ്യ ബാലനെ കണിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായി രാധ ഭരദ്വാജ് കരാര്‍ പിന്‍വലിച്ചു. 

2016 ല്‍ യുഎസ് കോപ്പിറൈറ്റ് ഓഫീസില്‍ രാധ ഭരദ്വാജ് തിരക്കഥ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ പിന്തുണ ലഭിക്കുകയും ഐഎസ്ആര്‍ഒയിലെ എന്‍ജിനീയര്‍മാരുമായി അഭിമുഖം നടത്താന്‍ അനുവാദം ലഭിച്ചതിനും പിന്നാലെയായിരുന്നു ഇത്. 

അക്ഷയ് കുമാറിനെ കൂടാതെ വിദ്യ ബാലന്‍, തപ്‌സി പാനു, സൊനാക്ഷി സിന്‍ഹ, നിത്യാ മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com