ബജറ്റ് 550 കോടി, റിലീസിന് മുന്നേ വാരിയത് 490 കോടി; റെക്കോഡുകള്‍ കീഴടക്കി രജനീ ചിത്രം

അഡ്വാന്‍സ്ഡ് ബുക്കിങ്ങിലൂടെ 120 കോടി രൂപയാണ് നേടിയിരിക്കുന്നത്
ബജറ്റ് 550 കോടി, റിലീസിന് മുന്നേ വാരിയത് 490 കോടി; റെക്കോഡുകള്‍ കീഴടക്കി രജനീ ചിത്രം


സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായി എത്തുന്ന 2.0യ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത ആഴ്ചയാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ ചിത്രമാണിത്. 550 കോടിയോളം രൂപ ചെലവാക്കിയാണ് യന്തിരന്റെ രണ്ടാം ഭാഗം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുന്‍പ് തന്നെ മറ്റ് ചില റെക്കോഡുകള്‍ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് 2.0. 

ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചെലവാക്കിയ തുക തിരിച്ചു പിടിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇതിനോടകം 490 കോടി രൂപയാണ് നിര്‍മാതാക്കള്‍ക്ക് തിരികെ കിട്ടിയതായാണ് റിപ്പോര്‍ട്ട്. അഡ്വാന്‍സ്ഡ് ബുക്കിങ്ങിലൂടെ 120 കോടി രൂപയാണ് നേടിയിരിക്കുന്നത്. തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ്  തീയട്രിക്കല്‍ ടോട്ടല്‍ അഡ്വാന്‍സ് ആണിത്. 100 കോടിയില്‍ അധികം നേടുന്ന ആദ്യ തമിഴ് സിനിമയായിരിക്കുകയാണ് 2.0 എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നത്.

മറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 120 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റു പോയത്. ഡിജിറ്റല്‍ റൈറ്റ് വിറ്റു പോയത് 60 കോടി രൂപയ്ക്കാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, ആന്ധ്ര പ്രദേശ്, തെലുങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് മാത്രം 190 കോടി രൂപയാണ് വാരിയത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 29 നാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com