മമ്മൂട്ടിയുടെ പേരന്‍പ് നാളെ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനം

ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേഷകര്‍ ഇത്രയധികം കാത്തിരിക്കുന്നത് ഇതാദ്യമായാകും. ചിത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളം കേട്ടെങ്കിലും ഇത് കാണാനുള്ള അവസരം ഇവിടെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല.
മമ്മൂട്ടിയുടെ പേരന്‍പ് നാളെ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഗോവ ചലച്ചിത്രമേളയില്‍ പ്രദര്‍ശനം

പനാജി: ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി പ്രേഷകര്‍ ഇത്രയധികം കാത്തിരിക്കുന്നത് ഇതാദ്യമായാകും. ചിത്രത്തിന്റെ വിശേഷങ്ങള്‍ ധാരാളം കേട്ടെങ്കിലും ഇത് കാണാനുള്ള അവസരം ഇവിടെയുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയുടെ വമ്പന്‍ തിരിച്ചുവരവ് സംഭവിക്കുമെന്ന് കരുതപ്പെടുന്ന 'പേരന്‍പി'ന്റെ ഇന്ത്യന്‍ പ്രീമിയര്‍ നാളെ നടക്കുകയാണ്. ഗോവന്‍ ചലച്ചിത്രമേളയിലാണ് പ്രദര്‍ശനം.

ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.30ന് ചിത്രം പ്രദര്‍ശിപ്പിക്കും. സിനിമകളുടെ പകുതി ദിവസങ്ങളിലെ ഷെഡ്യൂള്‍ മാത്രമാണ് ഗോവന്‍ മേളയില്‍ ഡെലിഗേറ്റുകള്‍ക്ക് പാസിനൊപ്പം ലഭ്യമാവുക. അതിനാല്‍ത്തന്നെ പേരന്‍പ് എപ്പോഴായിരിക്കും പ്രദര്‍ശിപ്പിക്കുമെന്ന അന്വേഷണം മേളയ്‌ക്കെത്തിയ മലയാളികളുടെ സൗഹൃദക്കൂട്ടങ്ങളിലെല്ലാം ഉണ്ടായിരുന്നു.

കഴിഞ്ഞ റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ഇന്റര്‍നാഷണല്‍ പ്രീമിയര്‍ കഴിഞ്ഞ ചിത്രത്തിന് ഷാങ്ഹായ് ഉള്‍പ്പെടെ മറ്റ് മേളകളിലും പ്രദര്‍ശനമുണ്ടായിരുന്നു. ഏഷ്യന്‍ പ്രീമിയര്‍ ആയിരുന്നു ഷാങ്ഹായിലേത്. പ്രദര്‍ശനം നടന്ന ഫെസ്റ്റിവലുകളിലെല്ലാം മികച്ച അഭിപ്രായവും ചിത്രത്തിന് നേടാന്‍ കഴിഞ്ഞു. 

ചിത്രത്തില്‍ അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിലെ മറ്റ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com